ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവ്; സരിത പറഞ്ഞത് ചെന്നിത്തല നിഷേധിച്ചു

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിനെതിരായ തെളിവുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്തുവിടണമെന്ന് താന്‍ സരിതയോട് ആവശ്യപ്പെട്ടെന്ന സരിതയുടെ ആരോപണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിഷേധിച്ചു. സോളാര്‍ റിപ്പോര്‍ട്ട് അതീവ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. അതുതന്നെയാണ് വി എം സുധീരനും ഇന്നലെ അഭിപ്രായപ്പെട്ടത്. അതിനാലാണ് കോണ്‍ഗ്രസ് ഈ അന്വേഷണ റിപ്പോര്‍ട്ടിനെ ഗൗരവപൂര്‍വ്വം പഠിച്ചു നടപടിയെടുക്കുമെന്ന് പറഞ്ഞത്. റിപ്പോര്‍ട്ട് അതീവ ഗുരുതരമാണെന്ന് വി എം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ പരസ്യപ്പെടുത്തണമെന്ന് ജോയ് എന്ന അഭിഭാഷകന്റെ ഫോണില്‍ നിന്ന് വിളിച്ചാണ് ചെന്നിത്തല ആവശ്യം ഉന്നയിച്ചത്. മാത്രമല്ല തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ന് ചെന്നിത്തല നിഷേധിച്ചത്.
എന്നാല്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഗ്രൂപ്പ് വൈരമാണ് ഇതിലൂടെ പുറത്ത് വന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സോളാര്‍ കേസിന്റെ തുടക്കംമുതല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ചെന്നിത്തല ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം സര്‍ക്കാറിലെ ഒരു ഉന്നതനും ചെന്നിത്തലയും തമ്മില്‍ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. അതൊക്കെ ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഉമ്മന്‍ചാണ്ടിക്കുള്ള അപ്രമാദിത്വം അവസാനിപ്പിക്കാന്‍ ചെന്നിത്തല കുറേ വര്‍ഷങ്ങളായി നീക്കം നടത്തുകയാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടി തന്നെ അതിവ് വഴിവെച്ചു കൊടുത്തു എന്നതാണ് സത്യം.
https://www.facebook.com/Malayalivartha

























