പരസ്യമായി മദ്യപാനം; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്‍ അറസ്റ്റില്‍

കൊല്ലത്ത് ഒരു കടയില്‍ ഇരുന്ന് പരസ്യമായി മദ്യപിക്കുകയായിരുന്ന ടെനി ജോപ്പന്‍ അറസ്റ്റില്‍. ഇവരെ പുത്തൂര്‍ പോലീസാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമാണ് ടെനി ജോപ്പന്‍.
സോളാര്‍ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ജോപ്പനും സുഹൃത്തുക്കളും പോലീസ് പിടിയിലാകുന്നത്. റിപ്പോര്‍ട്ടില്‍ പലയിടങ്ങളിലും ജോപ്പന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. സേളാര്‍ കേസ് പുറത്തു വന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ടെനിയും വിവാദങ്ങളില്‍പെട്ടിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ കോളുകള്‍ ജോപ്പനാണ് നിയന്ത്രിച്ചിരുന്നതെന്ന് സോളാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെനി ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലിം രാജ്, ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള എന്നിവര്‍ സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനും എല്ലാവിധ സഹായവും നല്‍കിയിരുന്നതായും കമ്മിഷന്റെ കണ്ടെത്തലിലുണ്ട്. സരിതയുടെ രണ്ടു മൊബൈല്‍ ഫോണിലേക്കു സ്വന്തം മൊബൈലില്‍നിന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണില്‍നിന്നും പലവട്ടം വിളിച്ചിരുന്നെന്നും ടെനി ജോപ്പന്‍ സരിതയില്‍നിന്നു പണവും ഉപഹാരവും കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

https://www.facebook.com/Malayalivartha




















