ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു

നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് ഗുരുവായൂരില്‍ നിന്ന് അറസ്റ്റു ചെയ്തത്. 2014ല്‍ കൊല്ലപ്പെട്ട ഫാസിലിന്റെ സഹോദരനാണ് ഫായിസ്. ഈ കേസില്‍ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട ആനന്ദ്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഗുരുവായൂര്‍ നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയില്‍ പരേതനായ ചില്ലരിക്കല്‍ ശശിയുടെ മകന്‍ ആനന്ദിനെ വെട്ടിക്കൊന്നത്. നെന്മിനി ബലരാമ ക്ഷേത്രത്തില്‍ നിന്ന് നെന്മിനി പോസ്റ്റ് ഓഫീസിലേക്ക് പോകുന്ന റോഡിന് സമീപത്ത് വച്ച് . സുഹൃത്തിനൊപ്പം ബുള്ളറ്റില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ആനന്ദിനെ പിന്നാലെ സ്വിഫ്റ്റ് കാറിലെത്തിയ അക്രമികള്‍ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് വെട്ടിക്കൊന്നത്. അതിനുശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
അതേസമയം, സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്ന ഗുരുവായൂരിലെ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി എന്നീ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഗുരുവായൂര്‍ നഗരസഭ, ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
https://www.facebook.com/Malayalivartha
























