പടയൊരുക്കം തുടങ്ങി… കാര്‍ത്തികേയനെപ്പോലെ ഒരു നേതാവിനെ സ്‌പീക്കറാക്കാന്‍ പാടില്ലായിരുന്നുവെന്ന് കെ സുധാകരന്‍

സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജി സന്നദ്ധത അറിയിച്ചതോടെ മന്ത്രിമാരെച്ചൊല്ലി കലാപക്കൊടി ഉയരുകയാണ്. ജി കാര്‍ത്തികേയനെപ്പോലെ ഒരു നേതാവിനെ സ്‌പീക്കറാക്കാന്‍ പാടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ഉചിതമായ സ്ഥാനം നല്‍കണം.
കാര്‍ത്തികേയന്റെ പാരമ്പര്യവും പരിചയവും പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളും പരിഗണിക്കുമ്പോള്‍ അദ്ദേഹം ഏത് സ്ഥാനത്തിനും അര്‍ഹനാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കാര്‍ത്തികേയനെ പോലെ ഒരാള്‍ക്ക് സ്‌പീക്കറുടെ ചില്ലു കൊട്ടാരത്തില്‍ എത്രകാലം ഇങ്ങനെ ഇരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയില്‍ സജീവമാകാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
അതേസമയം പുനസംഘടനയുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 29ന് ഡല്‍ഹിക്ക് പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha