Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഇങ്ങനാവണം കമ്മീഷൻ റിപ്പോർട്ട്. സോളാറിൽ ഉമ്മൻ ചാണ്ടിക്ക് കമ്മീഷനിൽ പിഴച്ചു. ഫോൺ കെണിയിൽ ചാനലിനെ പൂട്ടിക്കെട്ടി പി എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട്.

22 NOVEMBER 2017 05:50 AM IST
മലയാളി വാര്‍ത്ത


തിരുവനന്തപുരം: ഫോൺ കെണി റിപ്പോർട്ടിൽ ശശീന്ദ്രനിട്ട് ഒരു ചെറിയ കൊട്ട് മാത്രം. മന്ത്രിയെന്ന നിലയിൽ ധാർമികത പാലിച്ചില്ല. പക്ഷെ ആ കൊട്ട് മർമ്മത്തായിപ്പോയി. ധാർമികതയില്ലാത്ത ആളെ എങ്ങനെ വീണ്ടും മന്ത്രിയാക്കുമെന്നു കേരളം ചോദിക്കുന്നു .പക്ഷെ
ഫോൺകെണി വിവാദത്തിൽപ്പെട്ട മുൻമന്ത്രിയെ വലുതായി കുറ്റപ്പെടുത്താത്ത റിപ്പോർട്ടാണ് പി.എസ്. ആന്റണി കമ്മിഷൻ സമർപ്പിച്ചതെന്നിരിക്കെ തിരികെവരുമെന്ന വാർത്ത കേൾക്കാനായുള്ള ശുഭപ്രതീക്ഷയിലാണ് എ.കെ. ശശീന്ദ്രനും എൻ.സി.പി നേതൃത്വവും.

ചൊവ്വാഴ്ച്ച രാവിലെയാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറിയത്. ഇതിൽ ചാനലിന്റെ ലൈസൻസ് റദ്ധാക്കണമെന്നും, സി ഇ ഓ യെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ശുപാർശ ചെയ്തിരിക്കുന്നു. പൊതുഖജനാവിനു വന്ന നഷ്ടം ചാനലിൽ നിന്ന് ഈടാക്കണം എന്നിങ്ങനെ പോകുന്നു റിപ്പോർട്ട്. സോളാർ കമ്മീഷനിൽ നിന്ന് നേരേ വിപരീതമായി പൂർണ്ണമായും സർക്കാരിനനുകൂലമായ റിപ്പോർട്ട്.

ഫോൺ കെണിയുടെ സന്ദർഭത്തിൽ ചാനലിനെ പൂർണമായും ഒറ്റപ്പെടുത്തിയ മാധ്യമലോകം ഈ റിപ്പോർട്ടിനെതിരെ പക്ഷെ വിമർശനമുയർത്തിക്കഴിഞ്ഞു. സെക്രട്ടേറിയറ്റ് ലെ മാധ്യമ നിരോധനവും ചാനലുകളെ നിയന്ത്രിക്കാനുള്ള ശ്രമവും ചേർന്ന് മാധ്യമ അടിയന്തിരാവസ്ഥയിലേക്കാണ് പിണറായി സർക്കാർ നീങ്ങുന്നതെന്ന് വിമർശനമുയർന്നു കഴിഞ്ഞു.

ഡിസംബർ 30 വരെ റിപ്പോർട്ട് സമർപ്പിക്കാൻ സമയമുണ്ടായിട്ടും തിടുക്കത്തിലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ പരാതിക്കാരിയെ കൊണ്ട് പരാതി പിൻവലിച്ചതിലും ആക്ഷേപമുണ്ട്.

ശശീന്ദ്രനെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർക്കാനുള്ള പരാതിക്കാരിയുടെ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാടെടുത്താൽ കേസിൽ നിന്ന് കുറ്റവിമുക്തനായ ശശീന്ദ്രന് മന്ത്രിസഭയിൽ വീണ്ടുമെത്താൻ വഴി തെളിയുമെന്ന് എൻ.സി.പി നേതൃത്വം കരുതുന്നു. ഇതോടെ 24ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന കേസിലേക്ക് ഉറ്റുനോക്കുകയാണ് ഇടത് നേതൃത്വവും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും. കമ്മിഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം ഇന്നലെ ഡൽഹിയിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ധരിപ്പിച്ചു. ശശീന്ദ്രന്റെ തിരിച്ചുവരവിനെ സി.പി.ഐ എതിർക്കാനിടയുണ്ട്.

സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുകയാണോ എന്ന ആശങ്ക ശക്തമാകുകയാണ്. മൈക്കും ക്യാമറയുമായി എത്തുന്നവർ മുഖ്യമന്ത്രിയെ ആക്രമിച്ചേക്കാമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തി. എതിർശബ്ദങ്ങൾ ഉയർത്തുന്ന മാധ്യമങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണ് ഇടതു സർക്കാർ വെച്ചു പുലർത്തുന്നത്. സെക്രട്ടറിയേറ്റിൽ മാധ്യമ വിലക്കേർപ്പെടുത്തിയെന്ന വാർത്ത വന്നതോടെ സിപിഐ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തി. എന്നാൽ, സർക്കാർ നിലപാട് കടുപ്പിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്

മാധ്യമങ്ങളെ നിയന്ത്രിക്കണെന്ന സൂചന നൽകുന്നതാണ് ഫോൺകെണി വിവാദത്തിലെ ജുഢീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെയും ആശങ്കയോടെയാണ് മാധ്യമങ്ങൾ നോക്കിക്കാണുന്നത്. മാധ്യമ നിയന്ത്രണമെന്ന കാര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സർക്കാറും ഈ റിപ്പോർട്ട് ആയുധമാക്കിയേക്കും. ഇതിനിടെ മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ നിയമവിദഗ്ധരുമായി ആലോചിക്കും എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് നടത്തിയ പ്രസ്താവനയും മാധ്യമ ലോകത്തിന് ആശങ്ക നൽകുന്നതാണ്.

രണ്ട് വാള്യത്തിലായി 405 പേജ് റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. വാര്‍ത്ത സംപ്രേഷണം ചെയ്ത മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്തതായി അറിയുന്നു.
കോടതി മുമ്ബാകെയുള്ള ക്രിമിനല്‍ കേസുകള്‍ അതേരീതിയില്‍ തുടരണം. ചാനല്‍ സിഇഒ ആര്‍ അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം. മംഗളം ചാനല്‍ കമ്ബനിക്കെതിരെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് കേസെടുക്കണം. അന്വേഷണവുമായി ബന്ധപ്പെട്ടും അല്ലാതെയും പൊതുഖജനാവിനുണ്ടായ നഷ്ടം ചാനലില്‍നിന്ന് ഈടാക്കണം. ചാനലുകളുടെ അധാര്‍മിക പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് മാതൃകയില്‍ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്ന് റിപ്പോര്‍ട്ടിലുള്ളതായും വിവരമുണ്ട്.

അന്വേഷണഘട്ടത്തില്‍ 22 സാക്ഷികളില്‍ 17പേര്‍ കമീഷനില്‍ ഹാജരായി മൊഴിനല്‍കിയെന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം പി.എസ്. ആന്‍റണി മാധ്യമങ്ങളോടു പറഞ്ഞു. കൂടാതെ ഫോണ്‍വിളി രേഖകളും പരിശോധിച്ചു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട ചാനല്‍ പ്രവര്‍ത്തക കമീഷന് മുന്നില്‍ ഹാജരായില്ല. ഇതിനായി പലതവണ സമന്‍സ് അയച്ചിരുന്നുവെങ്കിലും അവര്‍ എത്തിയില്ല. വിവാദവുമായി ബന്ധപ്പെട്ട ശബ്​ദരേഖ കമീഷനു മുന്നിലെത്തിക്കാന്‍ സംഭവം പുറത്തുവിട്ട മംഗളം ചാനലിനും കഴിഞ്ഞില്ല. ഏതു സാഹചര്യത്തിലാണു സംഭാഷണം നടന്നതെന്ന് വ്യക്തമാക്കുന്ന ശബ്​ദരേഖയാണു കമീഷന്‍ ആവശ്യപ്പെട്ടിരുന്നത്. റിപ്പോര്‍ട്ട് തയാറാക്കാന്‍ മതിയായ സമയം ലഭിച്ചു. കാലാവധിക്കു മുമ്ബുതന്നെ റിപ്പോര്‍ട്ട് തൃപ്തികരമായി പൂര്‍ത്തിയാക്കി. ടേംസ് ഓഫ് റഫറന്‍സി​​െന്‍റ ഉള്ളില്‍നിന്നുതന്നെയായിരുന്നു അന്വേഷണം. ഉന്നത തലത്തില്‍നിന്ന് ഒരു വിധത്തിലുള്ള സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നും കമീഷന്‍ വ്യക്തമാക്കി.
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനം വേണം
ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് സംവിധാനം വേണമെന്ന് ഫോണ്‍ കെണി വിവാദം അന്വേഷിച്ച ജസ്​റ്റിസ് പി.എസ്. ആന്‍റണി കമീഷന്‍. ഇലക്​ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയിലുള്ള സംവിധാനം വേണം. ബ്രിട്ടനിലെ നിയന്ത്രണ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. മാധ്യമങ്ങള്‍ക്കു സ്വയംനിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. എല്ലാ മാധ്യമങ്ങളെക്കുറിച്ചും തനിക്കു മോശം അഭിപ്രായമി​െല്ലന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചിലതു പരിധി ലംഘിക്കുന്നുണ്ട്. റിപ്പോര്‍ട്ടി​​െന്‍റ പകര്‍പ്പ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും കേന്ദ്രസര്‍ക്കാറിനും കൈമാറാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ജസ്​റ്റിസ്​ ആന്‍റണി അറിയിച്ചു.

കായൽ കൈയേറ്റ വിവാദത്തിൽ തോമസ് ചാണ്ടി രാജിവച്ചതോടെ ഇടത് ഘടകകക്ഷിയായ എൻ.സി.പിക്ക് പിണറായി മന്ത്രിസഭയിൽ പ്രാതിനിദ്ധ്യമില്ലാത്ത അവസ്ഥയാണ്. രണ്ടംഗങ്ങളുള്ള പാർട്ടിക്കായി നീക്കിവച്ച മന്ത്രിസ്ഥാനം ചാണ്ടിയുടെ രാജിക്ക് ശേഷം ഒഴിച്ചിട്ടിരിക്കുകയാണ്. ശശീന്ദ്രനോ ചാണ്ടിയോ ആരാണ് ആദ്യം കുറ്റവിമുക്തനായെത്തുന്നത് അവർക്ക് മന്ത്രിസ്ഥാനം തിരിച്ചുനൽകുമെന്ന് എൻ.സി.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് തന്നെ എൻ.സി.പിയുടെ ഏക മന്ത്രിയാണ് കേരളത്തിലേത് എന്നതുകൊണ്ടുതന്നെ പ്രത്യേകിച്ചും.

ആന്റണി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷന്റെ ഡൽഹിയിലെ പ്രതികരണം ശുഭപ്രതീക്ഷ പങ്കുവയ്ക്കുന്നതാണ്. കമ്മിഷൻ റിപ്പോർട്ടിന് മൊഴി നൽകാൻ പരാതിക്കാരി എത്തിയിരുന്നില്ല. മറ്റ് തെളിവുകളും കമ്മിഷൻ മുമ്പാകെ എത്തിയില്ല. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ശശീന്ദ്രനെ കുടുക്കിയതെന്ന നിഗമനത്തിലേക്ക് കമ്മിഷൻ എത്തിയതെന്ന് സൂചന റിപ്പോർട്ടിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (8 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends