Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കൊല്ലം നഗര മധ്യത്തിൽ കുറ്റിക്കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

22 NOVEMBER 2017 09:25 AM IST
മലയാളി വാര്‍ത്ത

കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് ലിങ്ക് റോഡിന് സമീപത്തെ പറമ്പിലെ കുറ്റിക്കാട്ടിൽ ദുരൂഹ സാഹചര്യത്തിൽ അജ്ഞാതരായ മൃതദേഹങ്ങൾ കണ്ടെത്തി. കുഴിയില്‍ അടുത്തടുത്താണ് മൃതദേഹങ്ങള്‍ കിടന്നത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്‌നാട്ടുകാരായ ഭിക്ഷാടകരാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഇതുവഴി പോയവര്‍ പോലീസിനെ വിവരമറിയിച്ചത്. ഓറഞ്ചില്‍ നീലവരയുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ഒരാളുടെ വേഷം. ചുവന്ന ഷര്‍ട്ടും കാവിമുണ്ടുമാണ് മറ്റെയാള്‍ ധരിച്ചിരുന്നത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

ചുവന്ന ഷര്‍ട്ടിട്ടയാളിന്റെ നെറ്റിക്ക് മുറിവുണ്ട്. എന്നാല്‍ ഇത് മാരകമല്ലെന്ന് പോലീസ് പറയുന്നു. മൂക്കില്‍നിന്ന് രക്തം വന്നിരുന്നു. ഓറഞ്ച് ഷര്‍ട്ടിട്ടയാളുടെ വായില്‍നിന്ന് നുരയും പതയും വന്നിട്ടുണ്ട്. വിഷം കഴിച്ചതോ പാമ്പ് കടിയേറ്റതോ ആവാമെന്ന് പോലീസ് പറഞ്ഞു. മിന്നലേറ്റതുമാകാം. മൃതദേഹ പരിശോധനയിലേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ആശ്രാമത്തുനിന്ന് കെ.എസ്.ആര്‍.ടി.സി.യിലേക്കുള്ള റോഡിന്റെ ഇടതുവശത്തെ റവന്യൂ പുറമ്പോക്കിലാണ് സംഭവം. ലിങ്ക്‌റോഡ് നിര്‍മിച്ചതിനെത്തുടര്‍ന്ന് നികത്തിയെടുത്ത സ്ഥലമാണിത്. സ്ഥിരമായി മദ്യപസംഘങ്ങള്‍ ഇവിടെ തമ്പടിക്കുന്നതായി തെളിവുകളുണ്ട്. നിരവധി മദ്യക്കുപ്പികളും ഗ്ലാസുകളും പലയിടത്തും കൂടിക്കിടപ്പുണ്ട്.

കുറ്റിച്ചെടികളും ഓലയുമുപയോഗിച്ച് കുടിലുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതിനുള്ളില്‍ ഇരിക്കാനായി ടയറുകളും ഇട്ടിരുന്നു. റോഡിന്റെ എതിര്‍വശത്തുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലയില്‍നിന്ന് മദ്യം വാങ്ങിക്കൊണ്ടുവന്നാണ് ഇവിടെവച്ച് കഴിക്കുന്നത്. മരിച്ചവരും ഇവിടെ സ്ഥിരമായി മദ്യപിക്കാന്‍ എത്തുന്നവരാണെന്ന് കരുതുന്നു.

സിറ്റി പോലീസ് കമ്മിഷണര്‍ അജിതാബീഗം, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എസ്.ഷിഹാബുദ്ദീന്‍, ഈസ്റ്റ് സി.ഐ. മഞ്ജുലാല്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മേയര്‍ വി.രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ എന്നിവരും എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (3 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (3 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (4 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (4 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (6 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (6 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (6 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (6 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (8 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (8 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (8 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends