മന്ത്രിസഭാ പുന:സംഘടന ഓഗസ്റ്റ് ആദ്യവാരം; കാര്‍ത്തികേയന് ഭക്ഷ്യം?

സംസ്ഥാനമന്ത്രിസഭാ ഓഗസ്റ്റ് ആദ്യവാരം പുന:സംഘടിപ്പിച്ചേക്കും. ഈ മാസം 29-ന് പുന:സംഘടന ചര്‍ച്ചകള്‍ക്കു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിക്ക് പോകും. അതേസമയം പുന:സംഘടനയുടെ കാറ്റടിച്ചതോടെ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ ചരടുവലികളും വിവാദങ്ങളും ആരംഭിച്ചു. ഘടകകക്ഷികളും മന്ത്രിസ്ഥാനത്തിന് അവകാശമുന്നയിക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നേരത്തേ കേരള കോണ്‍ഗ്രസ് എം ഒരു മന്ത്രിസ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. ചീഫ് വിപ്പിനെ മന്ത്രിയാക്കണമെന്നായിരുന്നു ആവശ്യം. ലീഗിന് അഞ്ചാം മന്ത്രി നല്‍കിയ പശ്ചാത്തലത്തില്‍ തങ്ങള്‍ക്കും മന്ത്രിസ്ഥാനം വേണമെന്ന് കേരളകോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ജി കാര്‍ത്തികേയനോട് സ്‌പീക്കര്‍ സ്ഥാനം രാജിവയ്‌ക്കാന്‍ പറഞ്ഞത് ഏ കെ ആന്റണിയാണ്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതല കാര്‍ത്തികേയനെ ഏല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അനൂപ് ജേക്കബിന്റെ ഭരണം മിനിമം നിലവാരത്തില്‍ പോലും എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. അനൂപ് ജേക്കബിന്റെ വകുപ്പില്‍ കൈക്കുലി ഭരണമാണ് നടക്കുന്നതെന്നും പരാതിയുണ്ട്. അനൂപിന്റെ വകുപ്പ് മാറ്റാന്‍ നേരത്തെ തന്നെ ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരുന്നു.
പുനസംഘടന സംബന്ധിച്ച് പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് എം എം ഹസന്‍ പറഞ്ഞത്. പുനസംഘടനയുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നും ഹസന്‍ പറഞ്ഞു. യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കാര്‍ത്തികേയനെതിരെ രംഗത്തെത്തി. അദ്ദേഹത്തെ മന്ത്രിയാക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നാണ്‌് തങ്കച്ചന്‍ പറഞ്ഞത്. നേതൃത്വം ആവശ്യപ്പെട്ടതു പ്രകാരമല്ല കാര്‍ത്തികേയന്‍ രാജിവച്ചതെന്ന് തങ്കച്ചന്‍ പറയുന്നു. രാജി പാര്‍ട്ടി അനുവദിക്കുമോ എന്നറിയില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനാനുസരമമാമ് കാര്‍ത്തികേയന്‍ രാജിവച്ചതെന്ന് തങ്കച്ചന് അറിയില്ല.
സംസ്ഥാനത്തെ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് സര്‍ക്കാരിന്റെ ഇമേജ് വളര്‍ത്താനും തളര്‍ത്താനും കഴിയുമെന്ന് ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു. സി ദിവാകരന്‍ ഭക്ഷ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തെ റേഷന്‍ ഷോപ്പുകളില്‍ സുവര്‍ണകാലമായിരുന്നു. സപ്ലൈകോയുടെ പ്രവര്‍ത്തനവും മികച്ച നിലവാരത്തിലായിരുന്നു. ടി എം ജേക്കബ് മന്ത്രിയായി പ്രവര്‍ത്തിച്ച ചുരുങ്ങിയ സമയത്തും ഭക്ഷ്യവകുപ്പ് ഉന്നത നിലയിലാണ് മുന്നോട്ടു പോയത്. ഒരു രൂപയ്‌ക്ക് അരിി നല്‍കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം കേരളസര്‍ക്കാരിന്റെ ഇമേജ് ഉയര്‍ത്തിയ പദ്ധതിയാണ്. ജേക്കബ് മരിച്ചതോടെ ഭക്ഷ്യവകുപ്പും മൃതപ്രായമായി. അനൂപ് മന്ത്രിയായതു മുതല്‍ വകുപ്പ് മരണാസന്നമായി. ഇതിനിടെയാണ് അനൂപിനെതിരെ നിരവധി വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പലതിലും അനൂപ് നിരപരാധിയായിരുന്നെങ്കിലും കേസുകളെ പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. സ്വന്തം മന്ത്രിക്കെതിരെ ജോണി നെല്ലൂരിന്റെ സംഘടന സമരം ചെയ്യുമെന്ന അവസ്ഥ വരെ വന്നെത്തി. മാസങ്ങള്‍ക്ക് മുമ്പാണ് അനൂപിനെ ഒഴഇവാക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. ഏ കെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായി മികച്ച പ്രകടനം കാഴ്‌ച വെച്ച കാര്‍ത്തികേയനെയാണ് ഉമ്മന്‍ചാണ്ടി മനസില്‍ കണ്ടത്. ഇതും ആന്റണിയുടെ നിര്‍ദ്ദേശമായിരുന്നു.
ഡല്‍ഹിയില്‍ ഉമ്മന്‍ചാണ്ടി സര്‍വശക്തനാണ്. ഇന്ത്യയിലെങ്ങും കോണ്‍ഗ്രസ് തറപറ്റിയപ്പോള്‍ കേരളത്തില്‍ പിടിച്ചു നിന്നത് ഉമ്മന്‍ചാണ്ടിയുടെ കഴിവു കൊണ്ടാണെന്ന് സോണിയക്കറിയാം. അതുകൊണ്ടു തന്നെ തങ്കച്ചനും ഹസനും വീട്ടിലിരിക്കും. കാര്‍ത്തികേയന്‍ മന്ത്രിയാകും. രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ പിന്‍നിരയില്‍ നിന്നും കൈയടിക്കും!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha