ലീഗേ സൂക്ഷിച്ചോ ! തോന്നിയപോലെ പണം തരാനാവില്ലെന്ന് കേന്ദ്രം കേരളത്തോട്…

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തെ അതിരുവിട്ട് സഹായിക്കാനാകില്ലെന്ന് കേന്ദ്രം. 14-ാം ധനകാര്യകമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഹായത്തിന്റെ തോത് തീരുമാനിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കേരളത്തെ വഴിവിട്ടുസഹായിച്ചിരുന്ന യൂ.പി.എയുടെ മാനസികാവസ്ഥ ഇനി നമ്മള്‍ പ്രതീക്ഷിക്കേണ്ടതില്ല. സാധാരണക്കാരെ സഹായിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരളത്തിന്റെ കൈവിട്ട സഹായങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തിലെ ട്രേഡ് യൂണിയനുകളും കേന്ദ്രസര്‍ക്കാരിനെ അലട്ടുന്നുണ്ട്. ബിസിനസുകാര്‍ക്ക് കേരളം പറ്റിയ സംസ്ഥാനമല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
സോണിയഗാന്ധിയും മന്‍മോഹന്‍സിംഗും കേരളത്തെ കൈയഴിച്ച് സഹായിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് ഇവര്‍ നിര്‍ലോഭമായ പിന്തുണ നല്‍കി. അതേ നിലപാട് തന്നെയാണ് ബി.ജെ.പി സര്‍ക്കാരില്‍ നിന്നും കേരളം പ്രതീക്ഷിച്ചത്. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിക്കും കേരളം സഹായം അഭ്യര്‍ത്ഥിച്ച് നിവേദനം നല്‍കിയെങ്കിലും അദ്ദേഹം കണ്ടതായി നടിച്ചില്ല. കേരളത്തിന്റേത് മികച്ച ധനമാനേജ്‌മെന്റ്‌ല്ലന്നാണ് അരുണ്‍ ജയ്‌റ്റ്‌ലിയുടെ വിശ്വാസം. ലോകസഭയില്‍ ചര്‍ച്ചയ്‌ക്ക് മറുപടി പറയവേയാണ് ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ട് വരട്ടെയെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞത്.
കോടിക്കണക്കിന് രൂപയാണ് വിവിധ ആവശ്യങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ കടമെടുക്കുന്നത്. ഇതില്‍ ഏറിയ പങ്കും സാമൂഹ്യസേവന പദ്ധതികള്‍ക്കുവേണ്ടിയാണ് ചിലവാക്കുന്നത്. ഇതില്‍ മാറ്റം വരണുമെന്ന് വിവിധ ധനകാര്യകമ്മീഷനുകള്‍ കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മാറിവരുന്ന സര്‍ക്കാരുകള്‍ അതിന് തയ്യാറായിട്ടില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളാണ് കാരണം. ഇടതുമുന്നണി ഭരിക്കുമ്പോള്‍ ഇഷ്‌ടാനുസരണം കടമെടുക്കാനാണ് ഡോ.തോമസ് ഐസക് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ധനമന്ത്രി കെ.എം.മാണി ഇതിനോട് യോജിക്കുന്നില്ല.
മുണ്ട് മുറിക്കിയുടുത്താണ് കേരളം ഓരോ ദിവസവും തരണം ചെയ്യുന്നത്. ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ തുടങ്ങാനുളള തീരുമാനത്തെ ധനമന്ത്രി എതിര്‍ത്തതും ഇതുകൊണ്ടാണ്. കാരണം പുതുതായി നിയമിക്കുന്ന അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നതിനുളള സാമ്പത്തിക സ്ഥിതി കേരളത്തിന് ഇല്ല. എന്നാല്‍ ലീഗിന്റെ പിടിവാശിക്കുമുന്നില്‍ ധനമന്ത്രിയുടെ വാദം മുഖ്യമന്ത്രി ചെവികൊണ്ടില്ല. ഫലമോ നൂറുകണക്കിന് ഹയര്‍സെക്കന്ററി സ്‌കൂളുകള്‍. ഇവിടങ്ങളില്‍ പടിക്കാന്‍ കുട്ടികളില്ലെന്നുളളതാണ് പുതിയ പ്രതിസന്ധി.
കേരളത്തിന്റെ ഖജനാവ് കൊളളയടിക്കുന്ന പ്രധനവകുപ്പുകളിലൊന്നാണ് പൊതുമരാമത്ത്. റോഡുകള്‍ക്കും പാലങ്ങള്‍ക്കും വേണ്ടി പൊതുമരാമത്ത് വകുപ്പ് ചിലവാക്കുന്ന കോടികള്‍ക്ക് കൈയ്യും കണക്കുമില്ല. ബജറ്റില്‍ ഒതുക്കി നിര്‍ത്തി ചിലവാക്കണമെന്ന ധനമന്ത്രിയുടെ വാദവും അംഗീകരിക്കപ്പെടാറില്ല. ധനവകുപ്പ് എതിര്‍ത്താല്‍ മന്ത്രിസഭായോഗത്തിലേക്ക് ഫയലെത്തിച്ച് തീരുമാനമെടുക്കുകയാണ് പൊതുമരാമത്തിന്റെ ശീലം. ലീഗിന്റെ വാശികള്‍ സാധാരണ മുഖ്യമന്ത്രി എതിര്‍ക്കാറില്ല.
ശമ്പളവും പെന്‍ഷനും വേണ്ടിയാണ് കേരളത്തിന്റെ വരവില്‍ 90 ശതമാനവും ചിലവാകുന്നത്. ഇതിന് യാതൊരു നിയന്ത്രണവുമില്ല. നികുതി പിരിവാകട്ടെ കേരളത്തില്‍ ശുഷ്‌കവുമാണ്. സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു നല്ലപക്ഷം ഇടതുപക്ഷക്കാരാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴൊന്നും ഇവര്‍ പ്രവര്‍ത്തിക്കാറില്ല. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് സഹായകമാകുമെന്ന് കരുതിയാണ് ഇവര്‍ ജോലിയില്‍ നിന്നും മാറി നില്‍ക്കുന്നത്. നികുതിപിരിവിലുളള മന്ദതയ്‌ക്ക് കാരണവും ഇതുതന്നെയാണ്. പല വകുപ്പുകളിലും ഉദ്യോഗസ്ഥര്‍ക്കുമേല്‍ മന്ത്രിമാര്‍ക്ക് യതൊരു നിയന്ത്രണവുമില്ല.
കേന്ദ്രസര്‍ക്കാര്‍ കര്‍ക്കശ നിലപാട് തുടര്‍ന്നാല്‍ കേരളത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന അവസ്ഥ വന്നുചേരും. കൈവിട്ട ചിലത് നിയന്ത്രിക്കുകയാണ് ഏക പോംവഴി. ഇല്ലെങ്കില്‍ സര്‍ക്കാര്‍ മാറിയ പശ്ചാത്തലത്തില്‍ കേരളം കൂടുതല്‍ പ്രതിസന്ധിയിലാകാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha