സേനയിലെ അവിഹിതം നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം; പെണ്ണുപിടിച്ച സൈനികന്റെ ജോലി പോയി

സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്ദ്യോഗസ്ഥരുടെ സ്വഭാവം നിരീക്ഷിക്കാന്‍ കേന്ദ്ര പ്രതിരോധവകുപ്പില്‍ പുതിയ നിരീക്ഷണ സംവിധാനം വരുന്നു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് വിഭാഗങ്ങളില്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥരുടെ അവിഹിത ബന്ധം വിവാദമായതോടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തൃക്കണ്ണ് തുറന്നത്. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ തന്നിഷ്‌ടപ്രകാരം പെരുമാറിയ ഉദ്യോഗസ്ഥരെ നിലയ്‌ക്ക് നിര്‍ത്താനാണ് കേന്ദ്ര പ്രിതരോധമന്ത്രി അരുണ്‍ ജയറ്റ്‌ലി നല്‍കിയിരിക്കുന്ന നിര്‍ദേശം. നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാമാണ് ഉദ്ദ്യോഗസ്ഥരുടെ സ്വഭാവം നിരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊച്ചി നാവികസേനാആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന പിരിച്ചുവിടല്‍. നാവികസേനയിലെ ഉദ്ദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സഹപ്രവര്‍ത്തകന്റെ ഭാര്യയുമായുളള അവിഹിതബന്ധമാണ് രമ്മസോര്‍ അജയ് സിറോഹിക്ക് വിനയായത്. സാധാരണ ഇത്തരം ആരോപണങ്ങളില്‍ അകപ്പെടുന്നവരെ പിരിച്ചുവിടാറുണ്ടായിരുന്നില്ല. ലൈംഗീക ആരോപണം ഉണ്ടായാല്‍ അത് തണുപ്പിക്കാനാണ് സാധാരണ ശ്രമിക്കാറുളളത്. എന്നാല്‍ കേന്ദ്രമന്ത്രിസഭ മാറിയതോടെ നിയമം കര്‍ക്കശമായി. സതേണ്‍ നേവല്‍ കമാന്‍ഡിലെ ചീഫ് സ്റ്റാഫ് ഓഫീസറായ അജയനെതിരെ തുല്യറാങ്കിലുളള സഹപ്രവര്‍ത്തകനാണ് കഴിഞ്ഞവര്‍ഷം പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുമായി അജയനും ബന്ധമുണ്ടായിരുന്നു. ഇരുവര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികളായ മക്കളുമുണ്ട്. അവിഹിത ബന്ധത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ വിവാഹമോചനം നേടിയിരുന്നു. തുടര്‍ന്ന് മേലധികാരികള്‍ക്ക് പരാതിയും നല്‍കിയിരുന്നു. നാവികാസേനാമേധാവി നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് അജയിനെ ഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
കോര്‍ട്ട്‌മാര്‍ഷല്‍ അജയിന്റേ കാര്യത്തില്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പെന്‍ഷന്‍പോലും നല്‍കരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഹിമാചല്‍ സ്വദേശിയായ ഉദ്ദ്യോഗസ്ഥനെതിരെ നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സൗന്ദര്യധാമങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്ദ്യോഗസ്ഥന്റെ വലയില്‍ നിരവധി സ്‌ത്രീകള്‍ അകപ്പെട്ടുവെന്നാണ് സൂചന.
സേനാവിഭാഗങ്ങളില്‍ ലൈംഗിക അരാജകത്വം പടര്‍ന്നുവരികയാണെന്ന് അധികൃതര്‍ക്കിടയില്‍ പരാതിയുണ്ട്. സാധാരണ പട്ടാളക്കാര്‍ക്ക് കുടുംബവുമൊന്നിച്ച് താമസിക്കാനുളള സാഹചര്യമില്ലെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് അജ്ഞാതപേരുകളില്‍ കേന്ദ്രസര്‍ക്കാരിന് ധാരാളം കത്തുകള്‍ ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉദ്ദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. വഴിവിട്ട യാത്രകള്‍ നടത്തുന്ന ഉദ്ദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടി നിയമത്തിനുമുന്നില്‍ എത്തിക്കണുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മേലുദ്ദ്യോഗസ്ഥന്‍മാരെയാണ് നിരീക്ഷണം ഏല്‍പ്പിച്ചിരിക്കുന്നത്. നിരീക്ഷരെ നിരീക്ഷിക്കാന്‍ രഹസ്യസംവിധാനം വേറെയുണ്ടെന്നും പറയപ്പെടുന്നു. തത്‌ക്കാലം മോഡിയുടെ കടുകട്ടി നിയമങ്ങള്‍ പട്ടാളക്കാരെ വേട്ടയാടുമെന്ന കാര്യത്തില്‍ സംശയമില്ല. ഉന്നത ഉദ്ദ്യോഗസ്ഥനെ പിരിച്ചുവിട്ടത് സേനാവിഭാഗങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha