Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം

22 NOVEMBER 2017 10:02 PM IST
മലയാളി വാര്‍ത്ത

അക്രമിക്കപ്പെട്ട നടിയുമായി ദിലീപ് വഴക്കുണ്ടാക്കിയിരുന്നു. കാവ്യാമാധവനുമായി ദിലീപിന് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വഴക്ക്. ക്വട്ടേഷന്‍ വേഗത്തില്‍ നടപ്പാക്കാന്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടു. നടി വിവാഹിതയായി സിനിമാരംഗം വിടുന്നതിന് മുമ്പുതന്നെ നടപ്പാക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത് നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനാണ്.

കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് എട്ടു കാരണങ്ങളും കുറ്റപത്രത്തിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട് .ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞാണു പൊലീസ് സമർപ്പിച്ചത്.


സിനിമയിൽനിന്ന് ആക്രമിക്കപ്പെട്ട നടിയെ മാറ്റിനിർത്താൻ ദിലീപ് ശ്രമിച്ചു. നടിക്ക് സിനിമയിൽ അവസരം നൽകിയവരോട് നടൻ കടുത്ത നീരസം പ്രകടിപ്പിച്ചു. നടി വിവാഹിതയാകാൻ പോകുന്നതിനാൽ അതിനു മുൻപ് കൃത്യം നടത്താൻ ദിലീപ് ആവശ്യപ്പെട്ടു. നടി സിനിമാരംഗം വിടും മുൻപ് കൃത്യം നടത്തണമെന്നും ആവശ്യപ്പെട്ടു. വിവാഹനിശ്ചയ മോതിരം വിഡിയോയിൽ കാണണമന്ന് പ്രത്യേകം നിർദ്ദേശിച്ചു. നടിയുടെ മുഖം വിഡിയോയിൽ കൃത്യമായി പതിയണമെന്നും ആവശ്യപ്പെട്ടതായി കുറ്റപത്രം. ഏറ്റവും മൃഗീയമായ പീഡനമായിരുന്നു ദിലീപ് പ്ലാൻ ചെയ്തത്. നടിയെ അതിക്രമത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ പകർത്തി ഫോൺ പ്രതികൾ അഡ്വ.പ്രതീഷ് ചാക്കോയ്ക് കൈമാറി. പ്രതീഷ് ചാക്കോ ഈ ഫോൺ അഡ്വ. രാജു ജോസഫിന് കൈമാറി. ഇയാൾ ഇത് നാലര മാസത്തോളം കൈവശം സൂക്ഷിച്ചു. ദിലീപിനായി തെളിവു നശിപ്പിക്കാനും ശ്രമിച്ചു. ദിലീപ് ഡി ജി പി ക്കു പരാതി നൽകിയതും കേസ് നൽകിയതും നിരപരാധിയെന്ന് വരുത്തിത്തീർക്കാൻ വക്കീലിന്റെ ഉപദേശപ്രകാരം.. കീഴടങ്ങും മുൻപ് പ്രതികൾ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ പോയി . അവിടെയെത്തി ദിലിപീനെ അന്വേഷിച്ചു. കാവ്യയുടെ വസതിയിലെത്തിയും ദിലീപിനെ അന്വേഷിച്ചിരുന്നു.

2015 നവംബർ രണ്ടിന് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ദിലീപ് ഒരു ലക്ഷം രൂപ നൽകി നവംബർ ഒന്നിന് അഡ്വാൻസായി 10,000 രൂപയും നൽകിയിരുന്നു. ജോയ്സ് പാലസ് ഹോട്ടലിൽവച്ച് സിനിമാ ചിത്രീകരണത്തിനിടെയാണ് പണം കൈമാറിയത്. ഈ പണം പള്‍സർ സുനി അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. കൃത്യമായ തെളിവുകളോടെയാണ് പോലീസ് കുറ്റപത്രം.

ആകെ 14 പ്രതികൾ. രണ്ടുപേർ മാപ്പുസാക്ഷികളാക്കി. പൊലീസുകാരനായ അനീഷ്, പൾസർ സുനിയുടെ സഹതടവുകാരൻ വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷികൾ. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാൽ ആയിരുന്നു. വിപിൻ ലാൽ പോലീസ് സ്പൈ ആയി ആദ്യം മുതൽ അന്വേഷണത്തെ സഹായിച്ചു.

385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികൾ . ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിർത്തും. കൃത്യം നടത്തിയവരും ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനിൽകുമാറിന്റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്ദീദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികൾക്കുമേൽ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽ ഉൾപ്പെടും. വളരെ ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയത്. മനുഷ്യ മനസാഷിയെ നടുക്കുന്ന പ്ലാനിംഗ്. ബലാത്സംഗത്തിന് ക്വാട്ടേഷൻ ഇതാദ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends