വെടിവച്ചു കൊല്ലേണ്ട ആളാണ് മദനിയെന്ന് ആശുപത്രിയിലേക്ക് ഫോണ്‍ ഭീഷണി

ജാമ്യത്തിലിറങ്ങി ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മദനിക്കെതിരേ ഫോണില്‍ ഭീഷണി. മദനി ചികിത്സയില്‍ കഴിയുന്ന സൗഖ്യ ആശുപത്രിയിലെ ഫോണിലേയ്‌ക്കാണ് ഭീഷണിയെത്തിയത്. വെടിവച്ചു കൊല്ലേണ്ട ആളാണ് മദനിയെന്നായിരുന്നു ഫോണ്‍ സന്ദേശം. കന്നട കലര്‍ന്ന മലയാളത്തിലാണ് സന്ദേശമെത്തിയത്.?
ഉച്ചയ്‌ക്ക് ശേഷം മൂന്നോടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍ വിളിയെത്തിയത് കര്‍ണാടകയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി. ഭീഷണിയെ തുടര്‍ന്ന് മഅദനിക്കുള്ള സുരക്ഷ പോലീസ് ശക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha