Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വ്യാജ രേഖയുണ്ടാക്കി സിം എടുത്ത് ഫോണിലൂടെ സ്ത്രികളെ അസഭ്യം പറഞ്ഞിരുന്ന വിരുതന്‍ കുടുങ്ങി

23 NOVEMBER 2017 07:57 AM IST
മലയാളി വാര്‍ത്ത

മൊബൈല്‍ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സ്ത്രികളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തു വന്ന പ്രതി പൊലീസിന്റെ പിടിയിലായി. പൂഴിക്കുന്ന് കീഴമ്മാകം പ്ലാഞ്ചേരി വീട്ടില്‍ അനില്‍കുമാര്‍ (44) ആണ് പിടിയിലായത്. പുവാര്‍ സ്വദേശിയായ വിനോദ് എന്ന യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയും ഫോട്ടോയും മോഷ്ടിച്ച് ആ പേരില്‍ സിംകാര്‍ഡ് എടുത്താണ് പ്രതി ഫോണ്‍ ഉപയോഗിച്ച് വന്നിരുന്നത്.

വ്യാജമായി എടുത്ത 7025122815 എന്ന ഫോണ്‍ നമ്പരില്‍ നിന്ന് സ്ത്രികളെ വിളിച്ച് ഇയാള്‍ ശല്യം ചെയ്യുന്നതായി, കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിരുന്നു. പരാതികളിലെ അന്വേഷണം സിം കാര്‍ഡിന്റെ അഡ്രസ് ഉടമയായ വിനോദില്‍ എത്തുകയായിരുന്നു. വിനോദിനെ അന്വേഷിച്ചെത്തുന്ന പൊലീസുകാര്‍ നിരപരാധിത്വം മനസിലാക്കി പരാതി അവസാനിപ്പിക്കുകയായിരുന്നു പതിവ്.

ഇത്തരത്തില്‍ പല തവണ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വിനോദിനെ അന്വേഷിച്ച് പൊലീസ് എത്തിയതോടെ തന്റെ വിലാസത്തില്‍ മറ്റാരോ വ്യാജ സിംകാര്‍ഡ് ഉപയോഗിക്കുന്നതായി കാണിച്ച് വിനോദ് തിരുവനന്തപുരം റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് പരാതി സൈബര്‍ സെല്ലിന്റെയും ഷാഡോ ടീമിന്റെയും ചുമതലയുളള ഡി.വൈ.എസ്.പി പരാതിയിലെ അന്വേഷണം ഷാഡോ ടീമിനേയും പുവാര്‍ പൊലീസിനേയും ഏല്‍പ്പിക്കുകയായിരുന്നു. അന്വേഷണത്തില്‍ 7025122815 എന്ന നമ്പരില്‍ നിന്നും സംസ്ഥാന ത്തെ പല ജില്ലകളിലേയും പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങളും കോളുകളും വന്നതായി പൊലീസ് മനസിലാക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.

അനില്‍കുമാര്‍ സ്ത്രികളെ ഫോണില്‍ വിളിച്ച് സൈബര്‍ സെല്ലിലെ പൊലീസുകാരന്‍ ശ്രീഹരി ആണെന്ന് പറഞ്ഞാണ് പരിചയപ്പെടുന്നത്. പിന്നീട് പരിചയപ്പെടന്ന സ്ത്രീകള്‍ക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്ന് ഫേസ് ബുക്കിലൂടെ കണ്ടെത്തിയെന്ന് ഭീഷണിപ്പെടുത്തും. കേസെടുത്ത് ജയിലില്‍ അടക്കുമെന്നും അല്ലെങ്കില്‍ നഗ്ന ഫോട്ടോകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാതായും അന്വേഷണസംഘം കണ്ടെത്തി.

തുടര്‍ന്ന് പ്രതി ഉപയോഗിച്ച ഫോണിന്റെ വിവരങ്ങള്‍ മനസിലാക്കി ശാസ്ത്രീയമായി അന്വേഷിച്ച്, പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ഫേസ്ബുക്കില്‍ ഗായത്രി എസ്.ഹര്‍ഷന്‍ എന്ന പേരില്‍ വ്യാജ പ്രെഫൈല്‍ ഉണ്ടാക്കി നഴ്‌സാണെന്ന വ്യാജേന സ്ത്രീകളുമായി ചങ്ങാത്തം കൂടിയിട്ടുണ്ട്. റൂറല്‍ എസ്.പി അശോക്കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം ഷാഡോ പൊലീസ് ഡി.വൈ.എസ്.പി അശോകന്‍ , നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാര്‍ , സി.ഐമാരായ സുരേഷ് , എസ്.എം.പ്രദീപ്കുമാര്‍ , പുവാര്‍ എസ്.ഐ സുജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends