ഉമ്മന്‍ ചാണ്ടി ഒറ്റയ്‌ക്ക് തീരുമാനിക്കേണ്ട... മന്ത്രിസഭാ പുന:സംഘടന ചര്‍ച്ച ചെയ്യാന്‍ ചെന്നിത്തലയും ഡല്‍ഹിയിലേക്ക്

മന്ത്രിസഭാ പുന:സംഘടനാ തര്‍ക്കം മുറുകവേ ഉമ്മന്‍ ചാണ്ടിക്കു പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിക്കു പോകും. പ്രശ്‌നം ഹൈക്കമാന്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ഐ ഗ്രൂപ്പിന്റെ ഭാഗം വിശദീകരിക്കാനാണ് ചെന്നിത്തലയുടെ ഡല്‍ഹി യാത്രയെന്നാണ് സൂചന.
എന്നാല്‍ സ്വകാര്യ ആവശ്യത്തിനാണ് ഡല്‍ഹിയാത്രയെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. വ്യാഴാഴ്‌ചയാണ് മുഖ്യമന്ത്രി ഡല്‍ഹിയാത്ര നടത്തുന്നത്.
അതേസമയം കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ മാത്രം അഴിച്ചുപണി മതിയെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. ചില കോണ്‍ഗ്രസ് നേതാക്കള്‍ അനാവശ്യമായി ഘടകകക്ഷികളെ പ്രകോപിപ്പിക്കുകയാണെന്നും പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്ന മന്ത്രി സ്‌ഥാനത്തില്‍ ആരും കണ്ണുവയ്‌ക്കേണ്ടെന്നും ജോണി നെല്ലൂര്‍ കോട്ടയത്ത് പറഞ്ഞു. മന്ത്രിസഭ പുനഃസംഘടന ചര്‍ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഘടകകക്ഷികളെ ഒഴിവാക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha