ഫണ്ടുകള്‍ ഇഷ്‌ടംപോലെ... പട്ടിണി കിടന്ന ആദിവാസി ബാലന്‍ ആശുപത്രിയില്‍

കോടികളുടെ ഫണ്ടുകളാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെങ്കിലും അവയൊന്നും ശരിയായ വിധം എത്തേണ്ടവരില്‍ എത്തുന്നില്ലെന്ന പരാതിക്ക് ബലമേകി ദിവസങ്ങളോളം പട്ടിണി കിടന്ന ആദിവാസി ബാലനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലമ്പൂര്‍ കരുളായി ആദിവാസി കോളനിയിലെ കുട്ടന്‍ എന്ന നാലു വയസ്സുകാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ബാലനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ പ്രമോട്ടര്‍മാരുടെ യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha