നഷ്‌ടപ്പെട്ടവന് മാനമാണ് വലുത്, പരാതിയില്ല... യുവ നേതാവും സിനിമാ നടനും വ്യവസായികളുമെല്ലാം കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണം നിലച്ചു

വന്‍ വ്യവസായികളുള്‍പ്പെടെ രാഷ്‌ട്രീയ സിനിമാ രംഗത്തുള്ളവരുടെ പേരുകള്‍ വെളിപ്പെടുമെന്നായപ്പോള്‍ ഒളിക്യാമറ കേസിന്റെ അന്വേഷണം നിലച്ചു. വേഗത്തില്‍ മുന്നേറിയ അന്വേഷണം വമ്പന്മാരെ തൊട്ടതോടെ മുകളിലുള്ളവര്‍ക്ക് സമാധാനമില്ലാതായി.
വമ്പന്‍മാരെ സ്വാധീനിച്ച് ബന്ധപ്പെടുകയും അവരുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പണം തട്ടുകയും ചെയ്‌ത കേസില്‍ ഹൈക്കോടതി അഭിഭാഷകനായ സനിലനും റുക്‌സാനയും സൂര്യയും പിടിയിലായതോടെയാണ് സംഭവം വിവാദമായത്.
ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് ഉന്നതരുടെ പേരുകള്‍ വെളിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സനിലന്റെ ലാപ്‌ടോപ്പില്‍ നിന്ന് പ്രശസ്‌തരായ പലരുടേയും കിടപ്പറ രംഗങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതിനിടെ ഒളിക്യാമറയില്‍ കുടുങ്ങിയ പ്രമുഖരുടെ കൂട്ടത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ ഒരു കോണ്‍ഗ്രസ് യുവ നേതാവും ഉള്‍പ്പെട്ടെന്ന വാര്‍ത്ത മംഗളം പത്രം പുറത്തുവിട്ടു. തുടര്‍ന്ന് മലയാള സിനിമയിലെ ഒരു ഹാസ്യ നടനും പ്രമുഖ ബില്‍ഡറും ഉള്‍പ്പെട്ടതായുള്ള വാര്‍ത്തയും വന്നു.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നതായാണ് കണക്കാക്കുന്നത്. ഇതിനിടെ ചില പോലീസ് ഉന്നതരുടെ പേരും പറഞ്ഞു കേട്ടെങ്കിലും വിട്ടുവീഴ്‌ച വേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശം കൊടുത്തു. എന്നാല്‍ സര്‍ക്കാരിനെ സ്വാധീനിക്കുന്ന വ്യക്തികള്‍ വന്നതോടെ എല്ലാം തകിടം മറിയുകയായിരുന്നു.
കൊല്ലത്തെ ഒരു വ്യവസായിടുടെ കേസ് മാത്രമാണ് നിലവിലുള്ളതെന്നാണ് പോലീസ് പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് ജാമ്യം കിട്ടുകയും ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha