സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെതിരെ അച്ചടക്കനടപടി

സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനെതിരേ അച്ചടക്കനടപടിക്ക് ബാര്‍ കൗണ്‍സില്‍ ശുപാര്‍ശ. സോളാര്‍ കേസില്‍ മാധ്യമങ്ങളിലൂടെ ഫെനി നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി. സോളാര്‍ കേസില്‍ പ്രമുഖ നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന് തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നായിരുന്നു ഫെനിയുടെ അവകാശവാദം.
ഫെനിയുടെ നടപടി അഭിഭാഷകനു ചേര്‍ന്നതല്ലെന്ന് ബാര്‍ കൗണ്‍സില്‍ നിരീക്ഷിച്ചു. ഇതേതുടര്‍ന്ന് ഫെനിക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ശുപാര്‍ശ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്ക് കൈമാറി. സംഭവത്തില്‍ അച്ചടക്കസമിതി തെളിവെടുപ്പു നടത്തിയ ശേഷം നടപടി സ്വീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha