പുന:സംഘടനയില്‍ ഐഗ്രൂപ്പിനെ തഴഞ്ഞാല്‍ ചെന്നിത്തലയും രാജിക്ക്?

മന്ത്രിസഭാ പുന:സംഘടനയുടെ പേരില്‍ ഐ ഗ്രൂപ്പ് മന്ത്രിമാരെ ഏകപക്ഷീയമായി ഒഴിവാക്കിയാല്‍ രമേശ് ചെന്നിത്തലയും മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന ചര്‍ച്ച ഐ ഗ്രൂപ്പില്‍ മുറുകുന്നു. ജി. കാര്‍ത്തികേയന്‍ സ്‌പീക്കര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധമായതോടെയാണ് മന്ത്രിസഭാ പുന:സംഘടന വീണ്ടും ചര്‍ച്ചയായത്. ഐ ഗ്രൂപ്പ് മന്ത്രിമാരെ തഴഞ്ഞ് എ ഗ്രൂപ്പിന് പ്രാധാന്യം നല്‍കിയാല്‍ കടുത്ത തീരുമാനത്തിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ഐ ഗ്രൂപ്പ്.
പുന:സംഘടനയില്‍ രണ്ട് ഐ ഗ്രൂപ്പ് മന്ത്രിമാരെ ഒഴിവാക്കാനുള്ള നീക്കമുണ്ടെന്നും പ്രചരിക്കുന്നുണ്ട്.
പുന:സംഘടനയെപ്പറ്റി മുഖ്യമന്ത്രി ഇതുവരെ മനസ് തുറന്നിട്ടില്ല. സ്വകാര്യ ആവശ്യത്തിന് അമേരിക്കയില്‍ പോയ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പുന:സംഘടനയെപ്പറ്റി ഒന്നും പറയുന്നില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉടന്‍ ഡല്‍ഹിക്ക് പോകുന്നുണ്ട്. പുന:സംഘടനയിലുള്ള എതിര്‍പ്പ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കും.
അതേസമയം വെട്ടിലായത് മന്ത്രിസഭാ പ്രവേശനം സ്വപ്‌നം കാണുന്ന ഗണേഷ് കുമാറാണ്. ഒരു മന്ത്രി രാജിവച്ചാലേ ഗണേഷിന് അവസരമുള്ളൂ. പക്ഷെ തങ്ങളുടെ അക്കൗണ്ടില്‍ അത് വേണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha