Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സംഭവ ബഹുലമായ ഉമ്മന്‍ചാണ്ടിയുടെ ജീവിതം തുറന്ന് പറഞ്ഞ് മറിയാമ്മ ഉമ്മന്‍... നിങ്ങള്‍ക്ക് ടെന്‍ഷന്‍ വരുമ്പോള്‍ എന്നെ ഓര്‍ത്താല്‍ മതി

25 NOVEMBER 2017 11:15 PM IST
മലയാളി വാര്‍ത്ത

സാധാരണ ജനങ്ങളുടെ നടുവില്‍ ജീവിക്കുന്ന രാഷ്ട്രീയ നേതാവാണ് ഉമ്മന്‍ചാണ്ടി. പലപ്പോഴും പലരും പറയുമായിരുന്നു ഉമ്മന്‍ചാണ്ടിയെപ്പോലെ ജനങ്ങളോട് ഇടപഴകി കഴിയുന്ന നേതാക്കള്‍ കുറവാണെന്ന്. എന്നാല്‍ ഇപ്പോള്‍ സോളാര്‍ വിവാദങ്ങളുടെ നടുവിലാണ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ നേതാവിന്റെ ഭാര്യയെന്ന നിലയില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മറിയാമ്മ ഉമ്മന്‍.

വേദിയിലും സദസിലുമുള്ള സഹോദരി സഹോദരന്മാരേ. എന്നെ പ്രസംഗിക്കാന്‍ വിളിക്കുമെന്ന് ഞാന്‍ കരുതിയതല്ല, ഞാന്‍ രാഷ്ട്രീയക്കാരിയല്ല. പ്രസംഗിക്കാനും അറിയില്ല.. എനിക്ക് ഒരു അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും മാത്രമേ സംസാരിക്കാന്‍ സാധിക്കയൂള്ളൂ. എനിക്ക് നിങ്ങളോട് പറയാനുള്ളത് ചിരിച്ചു കാണിക്കൂ എപ്പോഴും എന്നാണ്. എല്ലാ ടെന്‍ഷനും പോകും.. ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. ഒരഴ്ച്ചയില്‍ എട്ടു ദിവസം ഉണ്ടായിരുന്നെങ്കില്‍ ഒരു ദിവസം എനിക്കു കിട്ടുമല്ലോ എന്ന്...

എല്ലാരെ നോക്കി ചിരിക്കുന്നുണ്ട. എന്നേം മക്കളേം മാത്രം കാണുന്നില്ല. സഹോദരിമാരേ നിങ്ങളോട് പറയാനുള്ളത് ഒന്നുമാത്രമാണ്. കുടുംബത്തില്‍ ടെന്‍ഷന്‍സ് കാണും.. ഒരിക്കല്‍ പോലും ഭാര്യയും ഭര്‍ത്താവും വഴക്കിടാതിരിക്കും എന്നു ഞാന്‍ വിശ്വസിക്കില്ല. അങ്ങെയെങ്കില്‍ ഒരാള് ചെവി കേള്‍ക്കാത്തയാളോ ഊമയോ ആയിരിക്കും. സത്യസന്ധമായി പറയുന്നതാണ്. ഞാനും കൊച്ചുമക്കളുടെ വല്യമ്മയാണ്. ടെന്‍ഷന്‍ കൊണ്ടാണ് ഞാനും കൊച്ചുമക്കളെയൊക്കെ വഴക്കു പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്ക് മനസിലായി ക്രോധം ഒന്നിനും ഒരു പരിഹാരമല്ലെന്ന്.നമ്മള്‍ ഒന്നു കൊടുത്താല്‍ പിള്ളാര് പത്ത് തിരിച്ചു കിട്ടും. എന്റെ പ്രിയപ്പെട്ട അമ്മമാരെ ഞാന്‍ അടിമുടി രോഗമുള്ള സ്ത്രീയാണ്.

പിന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ.. എന്റെ ഭര്‍ത്താവ് എന്തൊക്കെ പരീക്ഷണങ്ങളിലൂടെ കടന്നുവന്ന ആളാണെന്ന് നിങ്ങള്‍ക്കും ഇതുപോലെ പല കാര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരും. ഭര്‍ത്താക്കന്മാരുടെ ടെന്‍ഷന്‍സും രാഷ്ട്രീയത്തിലുണ്ടാകുന്ന പ്രൊഫഷനിലുണ്ടാകുന്ന പ്രശ്‌നങ്ങളും.. എല്ലാ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി. ഞാന്‍ എത്ര ചിരിച്ചു കഴിഞ്ഞതാ.. ജീവിതം വളരെ കുറച്ചേയൂള്ളൂ. അത് ഒരു ദിവസമായി മണിക്കൂറുകള്‍ പോലെ ജീവിക്കുക. നമുക്കെല്ലാവര്‍ക്കും സ്‌നേഹം ഉണ്ടാകണം.

നമ്മളെ ഇവിടെ കൊണ്ടുവന്നിരിക്കുന്ന രണ്ട് വികാരങ്ങളാണ്. ഒന്ന് കോണ്‍ഗ്രസ് വികാരവും മറ്റൊന്ന് ഭാരതീയരെന്ന വികാരവും. നമുക്ക് സന്തോഷിച്ചിരിക്കാം. ദുഃഖിക്കേണ്ട കാര്യമെന്താണ്? ചിലര്‍ പറയുമ്പോള്‍ എന്തോ വലിയ കാര്യമാണെന്ന് ചിന്തിക്കേണ്ടതെന്ത്? പല കാര്യങ്ങളും കേള്‍ക്കും. ഞാന്‍ ഒരു ചെറിയ കാര്യം പറഞ്ഞെന്നേയൂള്ളൂ. എല്ലാവര്‍ക്കും മാതൃസ്‌നേഹം കൊടുക്കുക. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

അതേസമയം രാഷ്ട്രീയ നേതാവെന്ന നിലയില്‍ പ്രസംഗിച്ച ഉമ്മന്‍ ചാണ്ടി നരേന്ദ്ര മോദി സര്‍ക്കാറിനെ കടന്നു വിമര്‍ശിക്കുകയും ചെയ്തു. കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും തടയാന്‍ മോദി സര്‍ക്കാര്‍ നോട്ടു നിരോധനം നടപ്പിലാക്കിയപ്പോള്‍ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളോട് 55 ദിവസത്തെ സാവകാശമാണ് മോദി തേടിയത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരിക്കുന്നു രാജ്യത്ത് സാമ്പത്തിക മാന്ദ്യമാണെന്ന്. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി എന്ന് പറഞ്ഞായിരുന്നു ജി എസ് ടി നടപ്പിലാക്കിയത് . കേള്‍ക്കാന്‍ സുഖമുള്ള മുദ്രാവാക്യം ആയിരുന്നെങ്കിലും അത് ജനങ്ങള്‍ക്ക് ആകെ അസൗകര്യമായി മാറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (10 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (18 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (23 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (35 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (50 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends