Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ലൈംഗികാതിക്രമം അധ്യാപകനെതിരേ ആറ് വിദ്യാര്‍ഥിനികളുടെ പരാതി

26 NOVEMBER 2017 08:52 AM IST
മലയാളി വാര്‍ത്ത

ആറു വിദ്യാര്‍ഥിനികളെ അധ്യാപകന്‍ ലൈംഗികാതിക്രമത്തിനു വിധേയരാക്കിയെന്നു പരാതി. ഇതുസംബന്ധിച്ചു പ്രിന്‍സിപ്പലിനും കോളജിയേറ്റ് ഡയറക്ടര്‍ക്കും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കി. എന്നാല്‍, പരാതി നല്‍കി 40 ദിവസം കഴിഞ്ഞിട്ടും അധ്യാപകനെതിരേ നടപടിയില്ല. 

തിരുവനന്തപുരം സംസ്‌കൃത കോളജിനെതിരായാണ് ആരോപണമുള്ളത്. അന്വേഷണറിപ്പോര്‍ട്ട് ഡയറക്ടറേറ്റില്‍ നല്‍കിയിട്ടുണ്ടെന്നു തിരുവനന്തപുരം സംസ്‌കൃത കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അധ്യാപകന് അനുകൂലമാണെന്നാണു സൂചന. ഇതിനിടെ, കോളജിയേറ്റ് ഡയറക്ടര്‍ നേരിട്ട് തെളിവെടുപ്പു നടത്തുന്നുണ്ടെന്നാണു വിവരം. പ്രിന്‍സിപ്പല്‍ നല്‍കിയ റിപ്പോര്‍ട്ടും ഡയറക്ടറുടെ തെളിവെടുപ്പും പരിഗണിച്ചായിരിക്കും നടപടിയുണ്ടാകുക. സംഭവം കോളജ് അധികൃതര്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. വേദാന്തം, സാഹിത്യം, ജ്യോതിഷം, ന്യായം, വ്യാകരണം എന്നിവയിലാണു ബിരുദകോഴ്‌സുള്ളത്. ഇതില്‍ ഏതു വിഭാഗത്തില്‍ പഠിക്കുന്ന കുട്ടികളാണു ലൈംഗികാതിക്രമത്തിനിരയായതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നില്ല. അധ്യാപകനെയും പരാതിക്കാെരയും തെളിവെടുപ്പിനായി ഡയറക്ടറേറ്റില്‍ വിളിപ്പിച്ചിരുന്നു.

മറ്റധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം നടപടിയെടുക്കുമെന്നാണ് വിവരം. എന്നാല്‍, പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതിരിക്കുന്നത് ആക്ഷേപത്തിന് വഴിവച്ചിട്ടുണ്ട്. പീഡനവിവരം പുറത്തറിഞ്ഞാല്‍ വിദ്യാര്‍ഥിനികളുടെ ഭാവിയെ ബാധിക്കുമെന്ന ഭീതിയാല്‍ വനിതാ കമ്മിഷനിലോ, വനിതാ സെല്ലിലോ പരാതി നല്‍കിയില്ല. കുട്ടികളുടെ മാതാപിതാക്കളും കേസുമായി ബന്ധപ്പെട്ട് കോളജിയേറ്റ് ഡയറക്ടറേറ്റില്‍ മൊഴി നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്ന് കോളജിയേറ്റ് ഡയറക്ടറേറ്റ് അധികൃതര്‍ സമ്മതിക്കുന്നു. ഡയറക്ടര്‍ എം.എസ്. ജയ നേരിട്ട് അന്വേഷണം നടത്തുന്നുണ്ടെന്നും തെളിവെടുപ്പ് പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. 

മുമ്പും ഈ കോളജില്‍ സമാനസംഭവം ഉണ്ടായിട്ടുണ്ട്. യു.പി.എസ്.സി പരീക്ഷയ്ക്കിടെ ഒരധ്യാപകന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. അന്നും അധ്യാപകനെതിരേ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (39 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (42 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (45 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (53 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (58 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends