Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ടി.വി. പരിപാടികളില്‍ വന്നിരുന്ന് മംഗ്ലീഷ് പറഞ്ഞ് സിനിമാതാരങ്ങൾ മലയാളത്തെ കൊല്ലുന്നു; മന്ത്രി ജി. സുധാകരൻ

26 NOVEMBER 2017 09:26 AM IST
മലയാളി വാര്‍ത്ത

നമ്മുടെ മാതൃഭാഷയായ മലയാളത്തെ കൊല്ലുന്നതില്‍ നമ്മുടെ സിനിമാതാരങ്ങളാണ് മുഖ്യ പങ്കുവഹിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ടി.വി. പരിപാടികളില്‍ വന്നിരുന്ന് മംഗ്ലീഷ് പറഞ്ഞ് അവര്‍ മലയാളത്തെ നശിപ്പിക്കുകയാണ്. ഒരു വാക്യത്തില്‍ 15 ഇംഗ്ലീഷ് വാക്കുകള്‍ അവര്‍ ഉപയോഗിക്കും. ഇവരുടെ ചീപ്പായ രീതികള്‍ കണ്ടാണ് നമ്മുടെ കുട്ടികള്‍ പഠിക്കുന്നത്. ഇവര്‍ക്ക് കല്ലെറിയാനും ചീത്തപറയാനും തട്ടിക്കൊണ്ടുപോകാനുമൊക്കെ സംഘടനയുണ്ട്. സിനിമ പണാധിപത്യത്തിന് വഴിമാറി. സിനിമയില്‍ ഇവര്‍ നല്ല മലയാളം സംസാരിക്കും. അത് കാശുണ്ടാക്കാനാണ്. പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയം ഹാളില്‍ മലയാള ഐക്യവേദി എട്ടാം സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മലയാളിസമൂഹം മുഴുവന്‍ ഒരു ഇംഗ്ലീഷ് മയക്കുമരുന്ന് കഴിച്ചിരിക്കുകയാണ്. കൊളോണിയല്‍ ബാധ്യതയുടെ നുകം ചുമലില്‍നിന്നും മാറ്റാത്തതുകൊണ്ടാണിത്. ഇംഗ്ലീഷുകാരനെ കണ്ടാല്‍ ഇപ്പോഴും മലയാളിക്ക് എന്ത് ബഹുമാനമാണ്. ശമ്പളം കിട്ടുന്നതുകൊണ്ടാണ് പല അധ്യാപകരും മലയാളം പഠിപ്പിക്കുന്നത്.

മറ്റു വിഷയങ്ങള്‍ക്ക് പ്രവേശനം കിട്ടാത്തതുകൊണ്ടാണ് പലരും പഠിക്കുന്നത്. സരിതയെക്കുറിച്ചാണ് നാം എപ്പോഴും ചര്‍ച്ചചെയ്യുന്നത്. മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ച്‌ ചര്‍ച്ചയില്ല. ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ക്ക് ഇംഗ്ലീഷ് വേണമെന്ന് പറയുന്നത് വെറുതെയാണ്. ഇക്കാര്യത്തില്‍ നാം ചൈനക്കാരെയും റഷ്യക്കാരെയും ജര്‍മന്‍കാരെയുമൊക്കെ കണ്ടുപഠിക്കണം. അവര്‍ വലിയ മാതൃഭാഷാ സ്നേഹികളാണ്.

പാര്‍ലമെന്റില്‍ ഇംഗ്ലീഷ് സംസാരിക്കണമെന്ന് ആരാ പറഞ്ഞത്. തമിഴും ഹിന്ദിയും അവിടെ സംസാരിക്കുന്നില്ലേ. പിന്നെന്തുകൊണ്ട് മലയാളം സംസാരിച്ചുകൂടാ. കടിച്ചുപിടിച്ച്‌ ഇംഗ്ലീഷ് സംസാരിക്കേണ്ട ആവശ്യമെന്താണ്. മലയാളികള്‍ക്കുമാത്രമാണ് ഈ ഇംഗ്ലീഷ് രോഗം. തൊഴിലുകിട്ടാന്‍ ആണെങ്കില്‍ മലയാളി പഠിക്കേണ്ടത് അറബിഭാഷയാണ്'- അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (10 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (13 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (21 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (26 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (38 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (53 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends