Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ശബരിമലയില്‍ വന്‍ തീര്‍ത്ഥാടന തിരക്ക് പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

26 NOVEMBER 2017 10:38 AM IST
മലയാളി വാര്‍ത്ത

മണ്ഡലമകരവിളക്കുത്സവത്തിന് നട തുറന്ന് പത്തുനാള്‍ പിന്നിട്ടതോടെ ശബരിമലയില്‍ വന്‍ തീര്‍ഥാടകത്തിരക്ക്. നാലു മുതല്‍ ആറു മണിക്കൂര്‍ വരെ കാത്തുനിന്നശേഷമാണ്പലര്‍ക്കും ദര്‍ശനം സാധ്യമായത്. വെള്ളിയാഴ്ച രാത്രി പത്തരയ്ക്കുശേഷമാണ് സന്നിധാനത്ത് വന്‍തിരക്ക് അനുഭവപ്പെട്ടത്. തീര്‍ഥാടനകാലം ആരംഭിച്ച് ഇതാദ്യമായാണ് ഇത്രയും തിരക്ക്. ശനിയാഴ്ച പുലര്‍ച്ചെ സന്നിധാനം മുതല്‍ മരക്കൂട്ടം വരെ തീര്‍ഥാടകരുടെ നീണ്ട നിര രൂപപ്പെട്ടു.
തിരക്ക് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണം ശക്തമാക്കി.വെള്ളിയാഴ്ച രാത്രി അത്താഴ പൂജയ്ക്കുശേഷമാണ് ദര്‍ശനത്തിനായി കൂട്ടത്തോടെ തീര്‍ഥാടകര്‍ എത്തിയത്. പരമ്പരാഗത കാനനപാതകളായ എരുമേലി, പുല്ലുമേട് വഴിയും വരുന്നവരുടെ എണ്ണം കൂടി ഇരട്ടിയായതോടെ വലിയ നടപ്പന്തലും വടക്കേ നടപ്പന്തലും മറ്റും നിറഞ്ഞുകവിഞ്ഞു. വെര്‍ച്വല്‍ക്യൂ വഴിയും നല്ല തിരക്കായിരുന്നു. പലയിടങ്ങളിലും ബാരിക്കേഡുകള്‍ തീര്‍ത്ത് പ്രത്യേകം സംഘങ്ങളാക്കിയാണ് തീര്‍ഥാടകരെ കടത്തിവിട്ടത്.

ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവരായിരുന്നു ഇതില്‍ ഏറെയും. ഇരുപതും മുപ്പതും പേരടങ്ങുന്ന സംഘങ്ങള്‍ എത്തിയതോടെ തീര്‍ഥാടകരുടെ നിര ശബരിപീഠവും പിന്നിട്ട് മരക്കൂട്ടം വരെ നീണ്ടു. ഇതോടെ പമ്പയില്‍നിന്ന് മല കയറാന്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് നട തുറന്നപ്പോള്‍ വലിയ നടപ്പന്തല്‍, വടക്കേനട, യുടേണ്‍ എന്നിവിടങ്ങളിലെല്ലാം തീര്‍ഥാടകര്‍ തിക്കിത്തിരക്കി. പുലര്‍ച്ചെ രണ്ടരയോടെ മല ചവിട്ടിയവര്‍ക്ക് രാവിലെ എട്ടിനാണ് ദര്‍ശനം നടത്താനായത്. പാലാ, രാമപുരം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍നിന്നും വന്ന തീര്‍ഥാടകസംഘത്തിന് അഞ്ചര മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടിവന്നു.

നെയ്യഭിഷേകത്തിനുള്ളവരും കൂടിയായതോടെയാണ് വടക്കേ നട, മാളികപ്പുറം നടപ്പന്തല്‍ എന്നിവിടങ്ങളില്‍ നീണ്ട നിര രൂപപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മലയാളികള്‍ അടക്കമുള്ളവര്‍ സംഘമായി എത്തി. പരമ്പരാഗത കാനനപാത വഴി മല ചവിട്ടിയവരായിരുന്നു ഏറെയും. ഇവരും കൂടിയായതോടെ പുതുതായി നിര്‍മിക്കുന്ന ഭണ്ഡാരത്തിനടുത്തും മാളികപ്പുറത്തെ പടിക്കെട്ടിലും വന്‍ തിക്കും തിരക്കമുണ്ടായി. തിരക്ക് നിയന്ത്രണാതീതമായതോടെ കേന്ദ്ര സേനാംഗങ്ങളും കൂടുതല്‍ പൊലീസും സ്ഥലത്തെത്തി.

തിരക്ക് കണക്കിലെടുത്ത് പമ്പ, മരക്കൂട്ടം, ശബരിപീഠം, യുടേണ്‍, വലിയ നടപ്പന്തല്‍, വടക്കേനട, മാളികപ്പുറം നടപ്പന്തല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാസൈനികരെ നിയോഗിച്ചു. വരും ദിവസങ്ങള്‍ തിരക്ക് വര്‍ധിക്കുമെന്നതിനാല്‍ സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (38 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (41 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (44 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (52 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (57 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (1 hour ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends