ഒരു ഹയര്‍സെക്കന്ററിക്ക് 50ലക്ഷം കോഴ, അധ്യാപക നിയമനത്തിന് 40 ലക്ഷം

ഒരു ഹയര്‍സെക്കന്ററി സ്‌കൂളിന് നല്‍കേണ്ട കോഴ 50 ലക്ഷം. ഹയര്‍സെക്കന്ററിയുടെ പേരില്‍ തരാതരം പോലെ നേതാക്കള്‍ പണം വാരിക്കൂട്ടുകയാണ്. ആശിച്ച ബാച്ച് കിട്ടാത്തവര്‍ ആരോപണങ്ങളുമായി രംഗത്തെത്തുന്നു. ആരോപണം ഉന്നയിക്കുന്നവര്‍ക്കെല്ലാം ബാച്ച് നല്‍കാമെന്ന വാഗ്‌ദാനം. മന്ത്രിമാരെന്നു വേണ്ട കോണ്‍ഗ്രസ്സിലെയും ഘടകകക്ഷികളിലെയും മണ്ഡലം പ്രസിഡന്റുമാര്‍ വരെ സ്‌കൂളിന്റ പേരില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുന്നു. ഹയര്‍സെക്കന്ററി സ്‌കൂള്‍ ആരംഭിക്കുകയാണെന്ന വാര്‍ത്ത അറിഞ്ഞതു മുതല്‍ മന്ത്രിമാരും എം എല്‍ എമാരും താഴെ തട്ടിലുള്ള നേതാകള്‍ക്ക് പണം പിരിവിന് നിര്‍ദേശം നല്‍കിയിരുന്നു. താഴെ തട്ടിലുള്ള നേതാക്കളാണ് സ്‌കൂള്‍ ഉടമകളുമായി ചര്‍ച്ച നടത്തിയത്. ഇതില്‍ നല്ല ഒരു തുക താഴെ തട്ടിലുള്ള നേതാക്കള്‍ക്കും ലഭിക്കും. ബുദ്ധിയുള്ളവര്‍ ലീഗ് എം എല്‍ എമാരെയാണ് കൂട്ടുപിടിച്ചത്. പണം പിരിക്കാന്‍ മുന്നിട്ടു നില്‍ക്കുന്നതില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുമുണ്ട്. ഇതിനിടയില്‍ സ്വന്തമായി സ്‌കൂളുള്ള നേതാക്കള്‍ തങ്ങളുടെ സ്‌കൂളില്‍ ഹയര്‍സെക്കന്ററി ഉറപ്പിച്ചു കഴിഞ്ഞു. ലക്ഷങ്ങളുടെ തിരിമറി സംസ്ഥാനത്തു നടക്കുന്ന കാര്യം ഉമ്മന്‍ചാണ്ടിക്കറിയാമെങ്കിലും അദ്ദേഹത്തിനൊന്നും മിണ്ടാനാവാത്ത സ്ഥിതി വിശേഷമാണ്.
ഹയര്‍സെക്കന്ററിയില്‍ നിയമിക്കപ്പെടുന്ന ഒരധ്യാപകന്‍ നല്‍കേണ്ടത് 40 ലക്ഷം രൂപ. 40 ലക്ഷം കോഴ നല്‍കിയാലും രണ്ടുവര്‍ഷത്തെ ശമ്പളം കൊണ്ട് തുക തിരിച്ചുപിടിക്കാം. സെറ്റ് എഴുതി നില്‍ക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ട്. ഇവര്‍ക്കെല്ലാം ഹയര്‍ സെക്കന്ററി ഉദ്യോഗം ഒരു സ്വപ്‌നമായി തുടരുന്നു. ഇത്തരം സ്വപ്‌നാടകരെയാണ് മാനേജ്‌മെന്റുകള്‍ അവരുടെ വരുതിക്കുള്ളിലാക്കുന്നത്. ഹൈസ്‌കൂള്‍ അധ്യാപന്‍ നല്‍കേണ്ട കോഴ 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയാണ്. സംസ്ഥാനത്ത വിവിധ മതസംഘടനകള്‍ക്ക് സ്‌കൂളുകളുള്ളതിനാല്‍ സംസ്ഥാനവ്യാപകമായി നടക്കുന്ന അഴിമതിയോട് ഇവര്‍ പ്രതികരിക്കാറില്ല. പണ്ട് നിമോചന സമരം ഉണ്ടായതുപോലും അധ്യാപക നിയമനത്തിന്റ പേരിലാണ്. മുണ്ടശേരി മാസറ്റര്‍ എയ്‌ഡഡ് സ്‌കൂളിലെ അധ്യാപക നിയമനം പി എസ് സിക്കുവിടാന്‍ തീരുമാനിച്ചതാണ് വിമോചനസമരത്തിന് കാരണമായത്. ലക്ഷങ്ങള്‍ കോഴ നല്‍കി ഹയര്‍ സെക്കന്ററി വാങ്ങുന്നവരുടെ ഏകലക്ഷ്യം കോഴവാങ്ങി അധ്യാപകരെ നിയമിക്കാം എന്നതുമാത്രമാണ്.
ബാര്‍ ഹോട്ടലുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയെക്കാള്‍ ശക്തമാണ് കോഴ വാങ്ങിയുള്ള ഹയര്‍സെക്കന്ററി. അതേസമയം പുതുതായി അനുവദിക്കുന്ന ഒരു സ്‌കൂളിലും സ്ഥിരം നിയമനം അനുവദിക്കുകയില്ലെന്ന കര്‍ശന നിലപാടിലാണ് ധനമന്ത്രി കെ.എം മാണി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ ആയിരക്കണക്കിന് സ്ഥിരതയുള്ള അധ്യാപകരെ നിയമിക്കാനാവില്ലെന്ന് ധനവകുപ്പ് വാദിക്കുന്നു. എന്നാല്‍ ധനവകുപ്പിന്റെ പിടിവാശി സമുദായ സംഘടനകള്‍ മീശ മുറുക്കുമ്പോള്‍ മാറ്റാവുന്നതേയുള്ളൂവെന്ന് ഭരണത്തിലെ ഉന്നതര്‍ പറയുന്നു. വി. എം സുധീരന്‍ വിദേശയാത്ര പോയയുടനെയാണ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹം 29 ന് മടങ്ങിയെത്തും. അതിനുമുമ്പ് പ്രശ്‌നം ഒതുക്കിയില്ലെങ്കില്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ കാര്യം ബാര്‍ ഹോട്ടല്‍ പോലെയായി മാറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha