Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വനിതയെ പൊതുജന മധ്യത്തില്‍ അപമാനിച്ച് എംഎല്‍എ... ഡെപ്യൂട്ടി കളക്ടര്‍ക്ക് സി.പി.എം എംഎല്‍എയുടെ അസഭ്യവര്‍ഷം സോഷ്യല്‍ മീഡിയയില്‍ പാട്ട്

26 NOVEMBER 2017 10:45 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം മരായമുട്ടത്തെ ക്വാറി അപകടത്തിന് പിന്നില്‍ മറ്റൊരു വിവാദം. പ്രമുഖ നേതാവിന്റെ തണലിലായിരുന്നു ഇവിടെ അനധികൃതമായി ക്വാറി പ്രവര്‍ത്തിച്ചത്. ആര്‍ക്കും ഇടപെടാന്‍ പറ്റാത്തവണ്ണം പാറമട ലോബി ഈ മേഖലയില്‍ തഴച്ചു വളര്‍ന്നു. സുരക്ഷയൊന്നുമൊരുക്കാതെയുള്ള പ്രവര്‍ത്തനം ജീവനെടുത്തത് രണ്ട് പേരുടേയാണ്. ഇതോടെ സ്ഥലം എംഎല്‍എ റോള്‍ ഏറ്റെടുത്തു സുരേഷ് ഗോപി ചിത്രം പോലെ ഉദ്യോഗസ്ഥര്‍ക്കു നേരെ തട്ടിക്കയറി. 

മാരായമുട്ടത്ത് വനിത ഉദ്യോഗസ്ഥയ്ക്ക് നേരേ സി.പി.എം എംഎല്‍എയുടെ അസഭ്യവര്‍ഷം അങ്ങനെ വൈറലാവുകയാണ്. ഡെപ്യൂട്ടി കളക്ടര്‍ എസ് ജെ വിജയക്ക് നേരേയാണ് പാറശ്ശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ അസഭ്യം പറഞ്ഞത് . എന്നെ നിനക്ക് അറിയില്ല , നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് എന്നൊക്കെ ചോദിച്ചായിരുന്നു എം എല്‍ എയുടെ അസഭ്യവര്‍ഷം. മാരായമുട്ടത്ത് ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടയിലായിരുന്നു എം.എല്‍.എ ഡെപ്യൂട്ടി കളക്ടറോട് കയര്‍ത്തത് . കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കും എന്ന് പറയണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളക്ടറുടെ മീറ്റിംഗില്‍ തീരുമാനിച്ചതേ തനിക്ക് പറയാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥ നിലപാടെടുത്തു.

കളക്ടറുടെ മീറ്റിംഗില്‍ ഒരു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കാനാണ് തീരുമാനിച്ചതെന്ന് എസ് ജെ വിജയ പറഞ്ഞു. തനിക്ക് അതു മാത്രമേ പറയാന്‍ കഴിയൂ എന്ന് എംഎല്‍എ യോട് വ്യക്തമാക്കിയിരുന്നു . എന്നാല്‍ എംഎല്‍എ വളരെ മോശമായി തന്നോട് പെരുമാറുകയായിരുന്നെന്നും അതില്‍ തനിക്ക് ദു:ഖമുണ്ടെന്നും വിജയ പറഞ്ഞു. മാരായമുട്ടം പാറമട ദുരന്തം സ്വാഭാവികമായുണ്ടായതല്ലെന്നും വരുത്തിവച്ചതാണെന്നും അതുകൊണ്ട് തന്നെ ദുരന്ത ദുരിതാശ്വാസത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു . എംഎല്‍എയുടെ അസഭ്യവര്‍ഷം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായില്ലെന്നും അവര്‍ പ്രതികരിച്ചു.

പരിക്കേറ്റ ഏഴു പേരില്‍ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിലും നാലുപേരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരായമുട്ടം, കോട്ടക്കല്‍, ശാസ്താംപാറ ക്വാറിയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഒരാഴ്ച മുമ്പ് 160 മീറ്റര്‍ ഉയരത്തില്‍ പാറ പൊട്ടിച്ചിരുന്നു. കല്ലിന്റെ ഒരു ഭാഗം വീണെങ്കിലും കുറച്ചഭാഗം ഇളകിയിരുന്നു. നിലത്തുകിടന്ന പാറക്കല്ലുകള്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് ഉയരമുള്ള ക്വാറിയുടെ മുകളില്‍നിന്ന് അപകടാവസ്ഥയിലായ പാറക്കല്ല് അടര്‍ന്ന് എക്‌സ്‌കവേറ്ററിന്റെ മുകളിലും ക്വാറിയില്‍ ജോലി ചെയ്തിരുന്നവരുടെ ശരീരത്തിലും വീണത്. മുപ്പതിലേറെ പേര്‍ ജോലി ചെയ്തിരുന്ന ക്വാറിയില്‍നിന്ന് പാറ വീഴുന്നത് കണ്ട പലരും ഓടി മാറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (4 minutes ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 minutes ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (10 minutes ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (18 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (23 minutes ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (35 minutes ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (50 minutes ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (1 hour ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (1 hour ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (2 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (2 hours ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (3 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (3 hours ago)

Malayali Vartha Recommends