അധികാരം പോയ പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ കോണ്‍ഗ്രസിന് തലവേദനയാകും? വക്കം, ശങ്കരനാരായണന്‍, വയലാര്‍ രവി...

അധികാരം നഷ്‌ടപ്പെട്ട പല്ലു കൊഴിഞ്ഞ സിംഹങ്ങള്‍ കേരളത്തിലെ കോണ്‍ഗ്രസിന് തല വേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച വക്കം പുരുഷോത്തമനും താമസിക്കാതെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് മടങ്ങിയെത്തുന്ന ശങ്കരനാരായണനുമാണ് ഇവരില്‍ ആദ്യത്തെ പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍. ഇവരോടൊപ്പം അധികാരം നഷ്‌ടപ്പെട്ട വയലാര്‍ രവിയും കൂടിയാകുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇളകി മറിയും. സംസ്ഥാന രാഷ്‌ട്രീയത്തില്‍ താത്‌പര്യമില്ലെന്ന് പറയുന്ന ആന്റണി മാത്രമാണ് ഭേദം.
കേന്ദ്രത്തില്‍ അധികാരം നഷ്‌ടമായതോടെയാണ് ഇവര്‍ക്ക് പദവികള്‍ നഷ്‌ടപ്പെട്ടത്. ഇതോടെ ഒരു ജോലിയുമില്ലാതായ ഇവര്‍ കേരളത്തിലേക്ക് മടങ്ങും. കലങ്ങി മറിയുന്ന കോണ്‍ഗ്രസിനെ കൂടുതല്‍ കലക്കാന്‍ ഇവര്‍ പരമാവധി ചെയ്യും.
ഭാവി സൂചനകള്‍ നല്‍കിക്കൊണ്ട് വക്കം പുരുഷോത്തമന്‍ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന് തന്നെ വക്കം ആദ്യ ഡോസ് നല്‍കി. സ്‌പീക്കര്‍ സ്‌ഥാനം ഒഴിയുന്നുവെന്നു പ്രഖ്യാപിച്ച ജി. കാര്‍ത്തികേയനെയും വക്കം വെറുതെവിട്ടില്ല. ബാര്‍ തര്‍ക്കത്തില്‍ ഒരു നേതാവിന്റെ മാത്രം പിടിവാശിക്കു വഴങ്ങുന്നതു ശരിയല്ലെന്നു പറഞ്ഞ വക്കം എക്‌സൈസ് മന്ത്രി താനായിരുന്നുവെങ്കില്‍ അടച്ച മുഴുവന്‍ ബാറുകളും തുറക്കുമെന്നും പറഞ്ഞു.
സ്‌പീക്കര്‍ സ്‌ഥാനത്തിരുന്നുകൊണ്ടും മണ്ഡലം നോക്കാന്‍ കഴിയുമെന്നായിരുന്നു കാര്‍ത്തികേയനെതിരായ പരമാര്‍ശം. താന്‍ സ്‌പീക്കര്‍ പദവി വഹിച്ചുകൊണ്ടിരുന്നപ്പോള്‍ മണ്ഡലം നോക്കിയിട്ടുണ്ടെന്നു പറയാനും വക്കം മടി കാണിച്ചില്ല.
മഹാരാഷ്‌ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനും വൈകാതെ കേരളത്തിലേക്കു തിരിച്ചെത്തും ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോഴും രാഷ്‌ട്രീയ നിലപാട് പറയാന്‍ മടി കാണിക്കാത്ത നേതാവാണു ശങ്കരനാരായണന്‍.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരമേറ്റെടുത്തതോടെ പണിപോയ കേന്ദ്രമന്ത്രിമാരുടെയും ലക്ഷ്യം ഇനി കേരളത്തില്‍ സജീവമാകുകയാണ്. വയലാര്‍ രവിക്ക് ഇനി കേരള രാഷ്‌ട്രീയത്തില്‍ സജീവമാകണമെന്ന മോഹം വര്‍ഷങ്ങളായി ഉള്ളതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha