ഹദിയയ്ക്ക് പഠനം തുടരാൻ സുപ്രീം കോടതിയുടെ അനുമതി ;ഹാദിയ കേസിൽ നിർണ്ണായക വഴിത്തിരിവ് രണ്ടര മണിക്കൂർ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കു ശേഷം ഹദിയയുടെ വാക്കുകൾ ചീഫ് ജസ്റ്റിസ് അംഗമായ ബഞ്ച് കേട്ടു

ഹദിയയ്ക്ക് പഠനം തുടരാൻ സുപ്രീം കോടതിയുടെ അനുമതി..തനിക്ക് സ്വാതന്ത്ര്യം വേണമെന്നും വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ കോടതിയിൽ പറഞ്ഞു. പരിഭാഷകന്റെ സഹായത്തോടെയാണ് ഹാദിയ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്താണ് ഹാദിയയുടെ സ്വപ്നമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. വ്യക്തിപരമായ കാര്യങ്ങളാണ് കോടതി ചോദിച്ചു തുടങ്ങിയത്. തുടര്‍ന്ന് തനിക്ക് സ്വാതന്ത്ര്യം വേണമെന്നും വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും ഹാദിയ ആവശ്യപ്പെട്ടത്.
മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മര്‍ദ്ദം കാരണമാണ് വീട് വിട്ടതെന്നും ഹാദിയ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. പഠനചെലവ് വഹിക്കാന്‍ ഭര്‍ത്താവ് തയ്യാറാണ്. സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ തയ്യാറല്ല. ഭര്‍ത്താവാണ് തന്റെ രക്ഷകര്‍ത്താവെന്നും ഹാദിയ കോടതിയില്‍ അറിയിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതല്ലെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുന്നതായിരുന്നു ഹാദിയയുടെ മൊഴി. ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്റേയും എന്‍.ഐ.എ അഭിഭാഷകന്റേയും വാദങ്ങള്‍ക്ക് ശേഷം വൈകുന്നേരം അഞ്ച് മണിയോടെയാണ് സുപ്രീം കോടതി ഹാദിയുടെ നിലപാട് കേട്ടത്.
ഹാദിയയുടെ മാതാപിതാക്കളും ഭര്‍ത്താവ് ഷെഫിന്‍ ജഹാനും വന്‍ മാധ്യമപ്പടയും കോടതി മുറിയില്‍ ഉണ്ടായിരുന്നു. അതേസമയം അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന അശോകന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഹാദിയയുടെ ഭാഗം കേട്ടത്.
കോടതിയിൽ നീണ്ടുനിന്ന വാദ പ്രതിവാദങ്ങൾക്ക് ശേഷം കോടതി ഹദിയക്ക് പഠനം തുടരാനുള്ള അനുമതി നൽകുകയായിരുന്നു . നിലവിൽ കോടതി ഹദിയയെ പഠനം പൂർത്തിയാക്കാൻ സേലത്തെ കോളേജിലേക്ക് അയക്കാൻ നിർദ്ദേശിച്ചു .നിലവിൽ ഹദിയയുടെ പഠനച്ചിലവ് കേരളസർക്കാരും സംരക്ഷണം തമിഴ്നാട് സർക്കാരും ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിച്ചു .നിലവിൽ കേരളം ഹൗസിൽ താമസിക്കുന്ന ഹദിയ ഇനി പഠനത്തിനായി കോളജിലേക്കാവും പോവുക . നിലവിൽ പിതാവിന്റെ സംരക്ഷണത്തിൽ കഴിയുന്ന ഹാദിയയുടെ സംരക്ഷണം ഇനി സർവകലാശാല ഡീനിനായിരിക്കും .
https://www.facebook.com/Malayalivartha

























