തിരുവനന്തപുരം കവടിയാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോക്കാരൻ എവിടെ? പരിക്കേറ്റ മൂന്ന് പെൺകുട്ടികൾ എവിടെ? സംഭവവുമായി ബന്ധപ്പെട്ട കേസ് എന്തായി? സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും കവടിയാർ റോഡിൽ എന്തുകൊണ്ട് ക്യാമറ വച്ചില്ല?

ഉന്നത സി പി എം നേതാവിന്റെ മകൻ വിഷയത്തിൽ ഇടപെട്ടതോടെയാണ് എല്ലാം തകിടം മറിഞ്ഞതെന്നാണ് റിപ്പോർട്ട്. അപകടം നടന്ന് ഏതാനും മിനിറ്റുകൾക്കകം നേതാവിന്റെ മകൻ സംഭവസ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹമാണ് രക്ഷാപ്രവർത്തനത്തിനുള്ള കാര്യങ്ങൾ ചെയ്തത്. അതിനിടെ ഇടിച്ചകാർ മത്സരിച്ച ബെൻസ് കാർ ഓടിച്ചിരുന്നത് നേതാവിന്റെ മകനാണെന്നും സ്ഥിതീകരിക്കാത്ത വിവരമുണ്ട്.
നേതാവിന്റെ മകനും മരിച്ച പയ്യനും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അവർ ഒരുമിച്ചാണ് തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഉണ്ടായിരുന്നതെന്നും സൂചനയുണ്ട്. അവർക്കൊപ്പം അപകടത്തിൽ പെട്ട പെൺകുട്ടികളും ഉണ്ടായിരുന്നത്രേ.
കവടിയാർ ഭരിക്കുന്നത് തലസ്ഥാനത്തെ പണക്കാരാണ്. എത്ര തന്നെ അനുഭവം ഉണ്ടെങ്കിലും അവിടെ മത്സരയോട്ടം നിലയ്ക്കാറില്ല . വൻകിട പണക്കാരാണ് രാത്രി കഴിഞ്ഞാൽ ഇവിടങ്ങളിൽ മത്സരയോട്ടം നടത്തുന്നത്. കൂടുതൽ പേരും മദ്യപിച്ച ശേഷമാണ് കാറോടിക്കുന്നത്. വഴുതയ്ക്കാട്ടെ ക്ലബുകളിൽ നിന്നും തൈക്കാട്ടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും രാത്രി വൈകി പുറത്തിറങ്ങുന്ന കാറുകൾ പരിശോധിക്കാനുള്ള ധൈര്യം പോലീസിനില്ല. അഥവാ പരിശോധിച്ചാൽ ചിലപ്പോൾ ജോലി തെറിച്ചെന്നിരിക്കും.
സി പി എം ഉന്നതന്റെ മകൻ കവടിയാർ റോഡിലെ സ്ഥിരം സന്ദർശകനാണ്. അദ്ദേഹമാണ് കവടിയാർ റോഡിൽ ക്യാമറ സ്ഥാപിക്കാതിരിക്കാൻ ശ്രമിക്കുന്നത്. ക്യാമറ സ്ഥാപിച്ചാൽ പലതും പുറത്തുവരുമെന്നാണ് ഭയം. വാഹനങ്ങളുടെ അമിതവേഗം പിടിക്കാനും ക്യാമറ കാരണമാകും. ക്യാമറ സ്ഥാപിക്കാതിരിക്കാൻ ഒരു കാരണവും ഇതാണ്.
മേയർക്ക് താത്പര്യമുണ്ടെങ്കിലും ക്യാമറ സ്ഥാപിക്കുന്നതിനെതിരാണ് പോലീസ്. അവർക്ക് പിന്നെ കേസ് നടത്താനായിരിക്കും സമയം. എന്നാൽ മത്സരയോട്ടം നടത്തുന്ന പ്രമാണിമാരുടെ മക്കളാണ് ക്യാമറ സ്ഥാപിക്കുന്നതിനെ എതിർക്കുന്നത്. അവരെ എതിർക്കാൻ ധൈര്യം ആർക്കുമില്ല. അതിന് യുഡിഎഫ് എന്നോ എൽ ഡി എഫ് എന്നോ വ്യത്യാസമില്ല. കവടിയാറിലെ കോഫി ഷോപ്പ് അടിച്ചു തകർത്ത സി പി എമ്മുകാർക്ക് പോലും ഇപ്പോൾ മിണ്ടാട്ടമില്ല.
https://www.facebook.com/Malayalivartha

























