Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

അവയവദാനത്തില്‍ വാണിജ്യ താത്പര്യമില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

28 NOVEMBER 2017 08:43 AM IST
മലയാളി വാര്‍ത്ത

ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തില്‍ വാണിജ്യ താത്പര്യമില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണമെന്നും അതുവരെ നടപടികളുടെ മേല്‍നോട്ടം മൃതസഞ്ജീവനിയെ (കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ്) ഏല്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

വൃക്ക ആവശ്യമുണ്ടെന്ന് പത്രങ്ങളില്‍ പരസ്യം ചെയ്യുന്നത് വിലക്കി 2016 ഡിസം. 30ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ തൃശൂര്‍ വരവൂര്‍ സ്വദേശി ഇ.എം. മൊയതീനുള്‍പ്പെടെ 16 പേര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് അനുവദിക്കാനാവില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

നിലവിലുള്ള ഉപദേശക സമിതിയുമായി കൂടിയാലോചിച്ച് മാര്‍ഗനിര്‍ദ്ദേശം കൊണ്ടുവരണം. ഇതിനായി ചീഫ് സെക്രട്ടറി ഉടന്‍ നടപടി എടുക്കണം. ജീവിച്ചിരിക്കുന്നവരില്‍ നിന്ന് അവയവം സ്വീകരിക്കുമ്പോള്‍ ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്തരുത്. കച്ചവടതാത്പര്യങ്ങള്‍ ഒഴിവാക്കാന്‍ ഇത് അനിവാര്യമാണ്. സ്വീകര്‍ത്താവ് മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മൃതസഞ്ജീവനി അധികൃതര്‍ കൃത്യമായ ഇടവേളകളില്‍ അവയവങ്ങള്‍ ആവശ്യമുണ്ടെന്ന് പത്രക്കുറിപ്പ് ഇറക്കണം. ഇതിന് സന്നദ്ധനായി എത്തുന്നവരുടെ രക്തം ക്രോസ് മാച്ച് ചെയ്ത് രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ ആര്‍ക്കാണ് കൂടുതല്‍ അനുയോജ്യമെന്ന് കണ്ടെത്തി അവയവദാനത്തിന് അനുമതി നല്‍കണം. പരിശോധനാച്ചെലവുകള്‍ സ്വീകര്‍ത്താവില്‍ നിന്ന് ഈടാക്കാം.

അവയവദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും തുടര്‍ ആരോഗ്യ സ്ഥിതിയെക്കുറിച്ച് സര്‍ക്കാരിന് ധാരണയുണ്ടാകണം. ദാതാവിനെ സഹായിക്കാന്‍ സംവിധാനം വേണം. മനുഷ്യത്വത്തിന്റെ പേരില്‍ അവയവദാനം ചെയ്യുന്നവരെ സഹായിക്കാനായി ഒരു ഫണ്ടിന് രൂപം നല്‍കണം. ജനങ്ങളില്‍ നിന്നും കോര്‍പറേറ്റുകളുടെ സാമൂഹ്യ ഉത്തരവാദിത്വ സംവിധാനങ്ങളില്‍ നിന്നും ഇതിലേക്ക് പണം സ്വീകരിക്കാം.<യൃ

വൃക്ക ആവശ്യമുണ്ടെന്ന് പത്ര പരസ്യം നല്‍കുന്നത് തടഞ്ഞ നടപടി അവയവക്കച്ചവടം ഒഴിവാക്കാനാണെന്ന സര്‍ക്കാര്‍ വാദത്തോട് കോടതി യോജിച്ചു. പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ അനുവദിക്കരുതെന്നും പാവപ്പെട്ടവര്‍ പ്രലോഭനങ്ങള്‍ക്ക് ഇരയാകുമെന്നും മൃതസഞ്ജീവനി വാദിച്ചു. നന്മയുടെയും മനുഷ്യത്വത്തിന്റെയും പേരിലല്ലാതെ കച്ചവട താത്പര്യത്തോടെയുള്ള അവയവദാനം പരിഷ്‌കൃത സമൂഹത്തിന് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. വൃക്ക ആവശ്യമുണ്ടെന്ന പരസ്യത്തില്‍ പ്രകടമായ സാമ്പത്തികവാഗ്ദാനം ഇല്ലെങ്കിലും ഇത്തരം ധാരണകളുണ്ടാവാം. മനുഷ്യത്വവും നന്മയും ഇത്തരം പരസ്യങ്ങളിലൂടെ ഉണ്ടാവില്ല. പരസ്യം അനുവദിച്ചാല്‍ വിലപേശലിന് സാഹചര്യം ഒരുങ്ങും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends