ജിഷ വധക്കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് അമിറുള്‍ ഇസ്ലാമിന്റെ പിതാവ് ഹൈക്കോടതിയിലേക്ക് പോകുമ്പോള്‍

ജിഷ വധക്കേസില്‍ വീണ്ടും തന്ത്രം മെനഞ്ഞ് അഡ്വ. ബിഎ ആളൂര്‍. ജിഷയുടെ പിതാവിനെക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ആളൂരിന്റെ നീക്കം. രണ്ടാഴ്ച്ക്കകം പരാതി നല്‍കുമെന്നാണ് വ്യക്തമാകുന്നത്. ഇതിനായി അമിറിന്റെ കൊച്ചിയിലുള്ള സഹോദരന്‍ ബഹ്ദര്‍ ഉള്‍ ഇസ്ലാം സ്വദേശമായ അസമിലേക്കു പോകും. ഹര്‍ജിയുടെ കോപ്പിയില്‍ പിതാവിന്റെ ഒപ്പ് വാങ്ങി തിരിച്ചെത്തും. മാതാപിതാക്കള്‍ക്കു പ്രായമേറിയതിനാല്‍ ബഹ്ദര്‍ ഹര്‍ജി കൊടുക്കാന്‍ തയാറായെങ്കിലും പിതാവിനെക്കൊണ്ട് ഹര്‍ജി കൊടുപ്പിക്കാനാണ് അഭിഭാഷകനായ ബി.എ. ആളൂരിന്റെ നീക്കം. ഹൈക്കോടതി ഹര്‍ജി നിരസിക്കുന്ന പക്ഷം സുപ്രീംകോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവരാനാണു നീക്കം.
തെളിവൊന്നുമില്ലാതെയാണു അമീറിനെ കേസില്‍പ്പെടുത്തിയതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ജിഷയുടെ നഖത്തില്‍നിന്നു കിട്ടിയ ചര്‍മം അമിറിന്റെതാണെന്നു തെളിഞ്ഞിട്ടില്ല, ജിഷയുടെ ചുരിദാറില്‍നിന്നു ലഭിച്ച ഉമിനീര്‍ അമിറിന്റേതുമായി യോജിക്കുന്നില്ലെന്നാണു ഡോക്ടറുടെ റിപ്പോര്‍ട്ട്, വാതില്‍പ്പടിയില്‍ നിന്നു ലഭിച്ച രക്തക്കറയുടെ പരിശോധനാഫലം എന്താണെന്നു പോലീസ് പറയുന്നില്ല തുടങ്ങിയ വാദങ്ങളാണ് അമീറിന്റെ അഭിഭാഷകന്‍ മുന്നോട്ടുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha


























