സ്കൂളിൽ നിന്ന് പുറത്താക്കിയ പതിനഞ്ചുകാരന്‍ നാട് ചുറ്റാനിറങ്ങിയത് മോഷ്ടിച്ച ബൈക്കുമായി; ചുറ്റിക്കറങ്ങി ബൈക്കുമായി തിരിച്ചെത്തിയപ്പോൾ... വിദ്യാര്‍ത്ഥിയെ വലയിലാക്കിയത് ഫെയ്‌സ്ബുക്ക്

സ്‌കൂളില്‍ നിന്ന് പുറത്താക്കിയ പതിനഞ്ചുകാരന്‍ മോഷ്ടിച്ച ബൈക്കുമായി തിരിച്ചെത്തി. മലപ്പുറം വണ്ടൂരിലാണ് സംഭവം. അച്ചടക്ക ലംഘനത്തിന് സ്‌കൂളില്‍ നിന്ന് പുറത്തിറക്കിയ വിദ്യാര്‍ത്ഥിയാണ് നാട് കാണാൻ ഇറങ്ങിയത്. റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ പോയി പിന്നെ ഒന്നും നോക്കിയില്ല, സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലൊന്ന് മോഷ്ടിച്ച് ആള് നാട്ടിലെത്തുകയായിരുന്നു.
വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് മേലാറ്റൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ബൈക്കെടുത്ത് കൊണ്ടുപോയത്. കഴിഞ്ഞ 11 നാണ് സംഭവം. വാണിയമ്പലത്ത് എത്തിയപ്പോള്‍ പാറയിലും, മറ്റും ചുറ്റിക്കറങ്ങി സമയം കളഞ്ഞ് വൈകിട്ടുള്ള ട്രെയിന്‍ നാട്ടിലെത്താനായിരുന്നു വിദ്യാര്‍ത്ഥിയുടെ പദ്ധതി.
എന്നാല്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പദ്ധതി എല്ലാം പൊളിയുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ പോയതോടെ വിദ്യാര്‍ത്ഥി അവിടെ നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായി പോരുകയായിരുന്നു. ശാന്തനഗര്‍ സ്വദേശിയായ യുവാവിന്റെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. ബൈക്ക് മോഷണം പോയത് സംബന്ധിച്ച് പരാതി നല്‍കുകയും, പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വഴി പ്രചരണം നടത്തിയതോടെ ബൈക്ക് മേലാറ്റൂരില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























