കാനഡയില്‍ കോടീശ്വര ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കാനഡയില്‍ നിന്നൊരു ദുരന്തവാര്‍ത്ത. കോടീശ്വര ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രമുഖ വ്യവസായിയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അപോടെക്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ബാരി ഷെര്‍മാന്‍, ഭാര്യ ഹണി എന്നിവരെയാണ് വീടിന്റെ താഴ്‌നിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി.
ലോകമെമ്പാടും ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന കമ്പനിയാണ് ബാരിയുടെ അപോടെക്‌സ്. കാനഡയിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ് പരോപകാരി കൂടിയായ ബാരി.
മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും ഏറെ ഞെട്ടലോടെയാണ് ഇവരുടെ മരണവാര്‍ത്ത ശ്രവിച്ചത്. പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചയോടെ പോലീസിന് അടിയന്തര സന്ദേശം ലഭിച്ചത്. ഈ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്.
1974ലാണ് ബാരി അപോടെക്‌സ് സ്ഥാപിച്ചത്. ഇന്ന് ലോകത്തെ മരുന്ന നിര്‍മ്മാതാക്കളില്‍ ഏഴാം സ്ഥാനത്താണ് കമ്പനി. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ആസ്തി 3.2ബില്യണ്‍ ഡോളര്‍ ആണെന്ന് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha


























