പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച് കബളിപ്പിച്ച് കടന്ന യുവാവിന് എട്ടിന്റെ പണികിട്ടിയത് ഇങ്ങനെ...

പെട്രോള്‍ പമ്പിലെ ജോലിയെന്നാല്‍ വല്ലാത്ത ജോലി തന്നെയാണ്. ജോലിക്ക് ശേഷം ഒരു രൂപയുടെ കുറവുണ്ടായാല്‍ പോലും അത് പിടിക്കുക ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നാകും. ഇത്തരത്തില്‍ നിവൃത്തികേട് കൊണ്ട് ഈ ജോലി ചെയ്യുന്നവരെ വഞ്ചിക്കാനെത്തിയാലോ. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പമ്പില്‍ ഇന്ധനം അടിക്കാനെത്തിയ യുവാവ് പണം കൊടുക്കാകെ മുങ്ങുന്നതാണ് വീഡിയോ. കേരളത്തിലെ ഏതോ ഒരു പമ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ട്. തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇയാള്‍ ആക്രമിക്കുന്നതും വീഡിയോയിലുണ്ട്.
https://www.facebook.com/Malayalivartha


























