മാണിയുടെ മുന്നണിപ്രവേശം: അഴിമതിക്കാരെയും അവസരവാദികളെയും വേണ്ട ; നിലപാട് വ്യക്തമാക്കി കാനം

മാണി ഇടതുപക്ഷത്തോട് അടുക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ സിപിഐയുടെ നിലപാട് വ്യക്തമാക്കി കാനം രാജേന്ദ്രൻ രംഗത്തെത്തി. അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ച് മുന്നണി വികസിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് കാനം പറഞ്ഞു. എന്നാൽ എല്‍.ഡി.എഫ് വിട്ടുപോയവര്‍ തിരികെ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍.എസ്.പിയ്ക്കും ജെ.ഡി.യുവിനും തിരിച്ചു വരാം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അതാത് പാര്‍ട്ടികളാണെന്നും എന്നാല്‍, കെ.എം മാണി എല്‍.ഡി.എഫില്‍ നിന്നു പോയ ആളല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കാനം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























