സംസ്ഥാനത്ത് കള്ളന്മാര്‍ വിലസുന്നു.... തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച

സംസ്ഥാനത്തെ ഞെട്ടിച്ച് മോഷണ പരമ്പര. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അധികൃതര്‍. തൃപ്പൂണിത്തുറ ഹില്‍പാലസിനു സമീപം അര്‍ധരാത്രി 15 അംഗ മോഷണ സംഘം വീട്ടുകാരെ കെട്ടിയിട്ട് വന്‍കവര്‍ച്ച നടത്തി. സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ നടക്കുന്ന മൂന്നാം കവര്‍ച്ചയാണിത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഗൃഹനാഥനടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡില്‍ നന്നപ്പിള്ളി വീട്ടില്‍ അനന്ദകുമാറിന്റെ വീട്ടിലാണ് ശനിയാഴ്ച പുലര്‍ച്ചയോടെ കവര്‍ച്ച നടന്നത്. 50 പവനും ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണുകളുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.
ഉത്തരേന്ത്യന്‍ മോഷണ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുന്‍പിലെ ജനാലയുടെ കമ്പികള്‍ അറുത്താണ് മോഷ്ടക്കള്‍ അകത്തു കടന്നത്. വീട്ടില്‍ ആനന്ദകുമാര്‍ (49), അമ്മ സ്വര്‍ണമ്മ (72), മക്കള്‍ ദീപക് , രൂപക് എന്നിവരെ വീടിന്റെ ഓരോ മുറിയിലും ഭാര്യ ഷാരിയെ (46) ബാത്ത്‌റൂമിലുമായി കെട്ടിയിട്ട നിലയിലായിരുന്നു.
കവര്‍ച്ച സംഘം പോയ ശേഷം നാലരയോടെ ഇളയ മകനായ രൂപക് കെട്ടഴിച്ച് പുറത്തുവന്ന് ഒച്ചവെച്ചു സമീപവാസികളെ അറിയിക്കുകയായിരുന്നു. സിറ്റി പൊലീസ് കമീഷണര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കാസര്‍കോട് ചീമേനിയില്‍ രണ്ട് ദിവസം മുമ്പ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയാണ് മോഷണം നടത്തിയത്. കൊച്ചി പുല്ലേപ്പടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതാണ്സ്ഥആ രണ്ടാമത്തേത്. പോലീസ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രാത്രികാലങ്ങളില്‍ പുറത്തും അടുക്കള വാതില്‍ ഭാഗത്തും ലൈറ്റ് ഇടണമെന്നും പകല്‍ യാചകരെയും അപരിചിതരായ വില്‍പ്പനക്കാരെയും മറ്റും വീട്ടുവളപ്പില്‍ കടക്കാന്‍ അനുവദിക്കരുതെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























