പ്രധാനമന്ത്രിയുടെ സന്ദർശനം: കാഴ്ച്ച വിരുന്നിനു വരേണ്ട അവസ്ഥയല്ല കേരളത്തിൽ ; ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ദുരന്തം നടന്നപ്പോൾ മുഖ്യമന്ത്രിയെ വിളിക്കുമായിരുന്നു; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

ഓഖി ദുരന്തത്തിൽ വലഞ്ഞ തീരദേശവാസികളെ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച്ച കേരളത്തിലെത്തും. എന്നാൽ മോദിയുടെ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രധാനമന്ത്രിക്കു കാഴ്ച വിരുന്നിനുവേണ്ടി വരേണ്ട അവസ്ഥയല്ല കേരളത്തില്‍ ഇപ്പോഴുള്ളത്. കേരളത്തിനോട് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ദുരന്തം നടന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിളിക്കാന്‍ മോദി തയ്യാറാകുമായിരുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഓഖി ദുരന്തബാധിത പ്രദേശങ്ങൾ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളം സന്ദര്‍ശിക്കാന്‍ നിർബന്ധിതമായതെന്നും ചെന്നിത്തല വ്യക്തമാക്കി. ചൊവ്വാഴ്‌ച്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി കന്യാകുമാരിയും ലക്ഷദ്വീപും സന്ദർശിക്കും.
https://www.facebook.com/Malayalivartha


























