ശശി തരൂര്‍ എം.പിയെ കളിയാക്കി അമൂല്‍

ഭാരതീയര്‍ ഏറെ ആസ്വദിക്കുന്നതാണ് അമൂലും അമൂലിന്റെ പരസ്യവും. എന്നാല്‍ അമൂലിന്റെ ഒരു പരസ്യം വിവാദമായിരിക്കുകയാണ്. ഒപ്പം ശശി തരൂരിനെ കളിയാക്കി അമൂല്‍ കമ്പനി ഇറക്കിയ പുതിയ പരസ്യം വൈറലുമായി. അതിനൊപ്പം തന്നെ ശശി തരൂര്‍ നല്‍കിയ മറുപടിയും വൈറലാകുന്നു.
രണ്ട് കുട്ടികള്‍ ചേര്‍ന്ന് തരൂരിന്റെ ട്വീറ്റ് വായിച്ച് വാക്കുകളുടെ അര്‍ത്ഥം ഡിഷ്ണറിയില്‍ പരതുന്നതിന്റെ കാര്‍ട്ടുണ്‍ ചിത്രമാണ് അമൂല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ലോകപ്രശസ്ത ഡിക്ഷ്ണറിയായ തെസോറസിനെ തരൂററസ് എന്ന് വിശേഷിപ്പിച്ച അമൂല്‍ അങ്ങനെയുള്ളവര്‍ ഉണ്ടോ എന്നും ചോദിക്കുന്നു
എന്നാല്‍ തരൂര്‍ നല്‍കിയ മറുപടി ട്വീറ്റും ഇതിനൊപ്പം തന്നെ വൈറലായിരിക്കുകയാണ്. കമ്പനിയുടെ പരസ്യ വാചകം തന്നെയാണ് തരൂര്‍ മറുപടിക്കായി ഉപയോഗിച്ചത്. ഞാന്‍ ബട്ടേര്‍ലി കൃതാര്‍ത്ഥനായി എന്നാണ് തരൂര്‍ മറുപടി ട്വീറ്റ് ചെയ്തത്.

https://www.facebook.com/Malayalivartha


























