Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

വേണ്ടെന്ന് പറഞ്ഞ് ഞാൻ തടയാൻ ശ്രമിച്ചപ്പോൾ അയാളുടെ മുഖത്ത്​ ചിരിയായിരുന്നു; അയാള്‍ എ​ന്‍റെ ടീ ഷർട്ടിൽ പിടിച്ചു... ആദ്യം പ്രതിരോധിച്ചാലും പിന്നീട്​ സമ്മതിക്കുമെന്നാണ്​ അയാൾ കരുതിയത്: ഉണ്ണി മുകുന്ദനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി യുവതി

17 DECEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

നടൻ ഉണ്ണി മുകുന്ദൻ ബലാൽസംഘം ചെയ്യാൻ ശ്രമിച്ചെന്ന് തിരക്കഥാകൃത്തായ യുവതി. ഉണ്ണി തനിക്കെതിരെ നൽകിയത് കള്ളക്കേസെന്നും ഫിലിം സ്കൂൾ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളിൽ സജീവമായ എറണാകുളം സ്വദേശിയായ യുവതി പ്രമുഖ ഓൺലൈൻ മാധ്യമത്തോടാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തന്നെ ലൈംഗിക പീഡന കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അടക്കം നാലു പേർക്ക് എതിരെ ഉണ്ണി മുകുന്ദൻ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ.

"ഉണ്ണി എ​ന്‍റെ ടീ ഷർട്ടിൽ പിടിച്ചു. മുഖത്ത്​ ബലമായി ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തല മാറ്റി. വേണ്ട എന്ന്​ പറഞ്ഞ്​ പ്രതിരോധിച്ചപ്പോൾ അയാളുടെ മുഖത്ത്​ ചിരിയായിരുന്നു"- യുവതി പറഞ്ഞു. നാല് മാസം മുന്പ് താൻ നൽകിയ കേസിൽ കാക്കനാട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും അവർ പറഞ്ഞു.

പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്‍റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഉണ്ണിമുകുന്ദനെ കണ്ട്​ കഥ പറയാൻ വേണ്ടി ഞാന്‍ ആഗസ്റ്റ്​ 23ന്​ സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക്​ വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്​. തിരക്കഥാകൃത്തായ സുഹൃത്ത് ​വഴി ഫോൺ വിളിച്ചാണ്​ കാണാൻ സമയം വാങ്ങിയത്​. വൈകിട്ട്​ മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി. മലയാള സിനിമയില്‍ ഇത്രയും വിശ്വസ്​തനായ പയ്യൻ ഇല്ലെന്ന സുഹൃത്തി​ന്‍റെ ഉറപ്പിലാണ്​ ഉണ്ണിമുകുന്ദന്‍റെ ഇടപ്പള്ളിയിലെ വീട്ടിൽ ഞാന്‍ തനിച്ച്​ പോയത്. കഥ കേൾക്കാൻ അയാൾക്ക്​ താൽപര്യമില്ലായിരുന്നു. സ്​ക്രിപ്​റ്റ്​ കൊണ്ടുവരാൻ പറഞ്ഞു. അത്​ കൊണ്ടുവരാം എന്ന്​ പറഞ്ഞ്​ പോകാൻ എഴുന്നേറ്റ എന്നെ അയാൾ കയറിപ്പിടിച്ചു.

ഇയാളുടെ പ്രവൃത്തി കണ്ട്​ ഞാൻ ഞെട്ടിപ്പോയി. വേണ്ട എന്ന്​ പറഞ്ഞ്​ പ്രതിരോധിച്ചപ്പോൾ അയാളുടെ മുഖത്ത്​ ചിരിയായിരുന്നു. അയാള്‍ എ​ന്‍റെ ടീ ഷർട്ടിൽ പിടിച്ചു. മുഖത്ത്​ ബലമായി ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തല മാറ്റി. ആദ്യം പ്രതിരോധിച്ചാലും പിന്നീട്​ സമ്മതിക്കുമെന്നാണ്​ അയാൾ കരുതിയത്​. അതോടെ ഞാൻ ബഹളം വെച്ചു. അപ്പോഴാണ്​ അയാൾക്ക്​ ഇത്​ കളിയല്ല, കാര്യമാണെന്ന്​ മനസിലായത്​. അതോടെ അയാൾ കൈവിട്ടു. പോകുന്നോ എന്ന്​ ചോദിച്ചു. ഞാൻ പോകുന്നുവെന്ന്​ പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത്​ മിനിറ്റ്​ സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ.

ഇക്കാര്യങ്ങളെല്ലാം കാക്കനാട്​ ജുഡീഷ്യൽ മജിസ്​​ട്രേറ്റ്​ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ്​ കേസ്​. സുഹൃത്തിനെ വിളിച്ച്​ ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ട​പ്പോള്‍ ത​ന്നെ സുഹ‍ൃത്തിന് എന്തോ പ്രശ്​നം ഉണ്ടെന്ന്​ മനസിലായി. പ്രശ്​നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അ​തോ പൊലീസിൽ പോകണോ എന്ന്​ അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്​നമാകുമെന്ന്​ മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.

ഞാൻ ഫോൺ സ്വിച്ച്​ ഒാഫ്​ ചെയ്​തു. സുഹൃത്തി​ന്‍റെ ഫോണിൽ വിളിച്ച്​ അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത്​ എന്നെയും ബാധിക്കുമെന്ന്​ കണ്ട്​ പൊലീസിൽ പരാതി നൽകിയില്ല. സെപ്​റ്റംബർ 15ന് ഉള്ളില്‍ കാക്കനാട്​ മജിസ്​ട്രേറ്റ്​ കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ്​ കോടതിയിലുള്ളവർ പറഞ്ഞത്​. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ്​ ഞാൻ തീരുമാനിച്ചത്​. ഇതേ തുടര്‍ന്ന് ഒക്​ടോബർ ഏഴിന്​ കോടതിയിൽ എത്തി രഹസ്യ മൊഴിയും നൽകി.

പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എ​ന്‍റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന്​ തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ്​ രഹസ്യമൊഴി നൽകിയത്​. ഐഡൻറിറ്റി തിരിച്ചറിയുമെന്ന്​ ഭയന്നാണ്​ പൊലീസിനെ സമീപിക്കാതിരുന്നത്​. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന്​ ഉണ്ണി മുകുന്ദനോട്​ ഹാജരാകാൻ പറഞ്ഞു. മഹാരാജാസ്​ കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണിയെ രണ്ടാൾ ജാമ്യത്തിലാണ്​ കോടതി വിട്ടയച്ചത്. പൊലീസ്​ സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ അകത്ത്​ കിടക്കുമായിരുന്നു. ഒരാളെയും തകർക്കാനല്ല, എനിക്ക്​ നീതി കിട്ടണം. കേസിൽ ജനുവരി ആറിന്​ വിചാരണ തുടങ്ങും. ഒരാളോടും ഭാവിയിൽ ഉണ്ണിമുകുന്ദന്‍ ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി പറയുന്നു.

പീഡനത്തിനെതിരെ പരാതിയുമായി ഞാൻ കോടതിയെ സമീപിച്ച​തോടെ അനുരഞ്​ജനത്തിനായി ഉണ്ണി മുകുന്ദൻ പല വഴികളും ഉപയോഗിച്ചു. സുഹൃത്തുക്കളും അല്ലാത്തവരെയും ഉപയോഗിച്ച്​ അയാൾ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ അതിനൊന്നും ഞാന്‍ വഴങ്ങിയില്ല. അതോടെയാണ്​ ഇയാൾ എനിക്കെതിരെ കള്ളക്കേസ്​ നൽകിയത്​. എന്‍റെ കേസ്​ സത്യമുള്ളതാണ്​. ഭാവിയിൽ ഒരാളോടും അവൻ ഇങ്ങനെ പെരുമാറരുതെന്നും യുവതി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (24 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (47 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (1 hour ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (7 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (10 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (10 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends