കേരളത്തിലെ മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.പ.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗുരുതരമായ സ്‌ഥിതി വിശേഷമില്ലെന്നു അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച ശേഷം മന്ത്രിസഭാ പുനഃസംഘടനയടക്കമുള്ള വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യും. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പുനഃസംഘടനയെക്കുറിച്ച് നാളെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലാക്ക് മെയില്‍ കേസിലെ പ്രതി എം എല്‍ എ ഹോസ്‌റ്റലില്‍ ഒളിവില്‍ കഴിഞ്ഞ സംഭവത്തെ കുറിച്ച് വിശദമായ വിവരങ്ങളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക