കേരളം പുതിയ തിരഞ്ഞെടുപ്പ് ചൂടിലേക്ക്, ഇത്തവണ പുരുഷന്മാര്‍ക്ക് വലിയ റോളില്ല, ഏത് തിരഞ്ഞെടുപ്പാണെന്നോ...

കേരളം മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഈ തിരഞ്ഞെടുപ്പില്‍ പുരുഷന്മാര്‍ക്ക് വലിയ റോളില്ല. കുടുംബശ്രീ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാനിരിക്കുന്നത്.
അടുത്ത മാസം രണ്ടാം വാരമാണ് ഇലക്ഷന്‍. തിരഞ്ഞെടുപ്പു പ്രക്രിയകള്‍ ഉടന്‍ ആരംഭിക്കും, അയല്‍ക്കൂട്ടം ഭാരവാഹികളെ തിരഞ്ഞെടുക്കലാണ് ആദ്യ പടി. അടുത്ത മാസം എട്ടു മുതല്‍ 14 വരെയാണ് തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തില്‍ എ. ഡി. എസ് ഭാരവാഹികളെ തിരഞ്ഞെടുക്കും. 18 മുതല്‍ 21 വരെയാണ് ഇത്.
ജനാധിപത്യ മാതൃകയിലുള്ള തിരഞ്ഞെടുപ്പാണ് കുടുംബശ്രീയില്‍ നടക്കുന്നത്. ജില്ലാ തലങ്ങളില്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇത് വൈകാതെ പൂര്‍ത്തിയാകും. വാര്‍ഡുകളില്‍ അയല്‍ക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ക്കു പുറമെ മൂന്ന് വൊളണ്ടിയര്‍മാരെയും തിരഞ്ഞെടുക്കും.
എ. ഡി. എസ് തലത്തില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങി ഏഴു പേരെ പേരെ തിരഞ്ഞെടുക്കും. ഇവര്‍ സി. ഡി. എസ് പൊതു സഭയില്‍ എത്തും. ഇതില്‍ ഒരാളെ സി. ഡി. എസ് അംഗമായി തിരഞ്ഞെടുക്കും. ഇവരാണ് സി. ഡി. എസ് ചെയര്‍ പേഴ്‌സണെ തിരഞ്ഞെടുക്കുന്നത്.
ജനുവരി ഇരുപത്താറിന് പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആദ്യ കാലത്ത് ഇതില്‍ പങ്കാളിത്തം കുറവായിരുന്നെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് വന്‍ പങ്കാളിത്ത അവസരം ലഭിച്ചതോടെ ഇവ കൂടുതല്‍ സജീവമായിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തകര്‍ക്കു പുറമെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ഈ മേഖലയില്‍ താല്‍പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തില്ല. അതിനുള്ള എല്ലാ ശ്രമങ്ങളും ചെറുക്കുമെന്നാണ് മെന്നാണ് അദ്ദികൃതരുടെ നിലപാട്. 2015ല്‍ സ്ഥാനമേറ്റ ഭാരവാഹി ഭാരവാഹികളുടെ കാലാവധി ജനുവരി ഇരുപത്തഞ്ചിന് പൂര്‍ത്തിയാകും. ഇതോടെ പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha


























