Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ലഹരിയുടെ ഉന്മാദത്തിൽ അമ്മയെ ചുട്ടെരിച്ചതും കുറ്റസമ്മതം നടത്തിയതും ഇപ്പോൾ ഓർമ്മയില്ല; താൻ നിരപരാധിയാണെന്ന് പോലീസിന്റെ കാലുപിടിച്ച് വിങ്ങിപ്പൊട്ടി അക്ഷയ്: സ്റ്റേഷനിൽ കാണാനെത്തിയ അച്ഛനും സഹോദരിയും അക്ഷയുടെ ഭാവമാറ്റം കണ്ടു സ്തബ്ധരായി.. മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

29 DECEMBER 2017 12:56 PM IST
മലയാളി വാര്‍ത്ത

പേരൂര്‍ക്കട മണ്ണടി ലൈനിൽ വീട്ടമ്മയുടെ മൃതദേഹം ചപ്പുചവറുകള്‍ക്കിടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ് പെറ്റമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കത്തിച്ച രീതി അന്വേഷണ സംഘത്തിന് മുന്നിൽ ഭാവ വ്യത്യാസവും കൂസലുമില്ലാതെയാണ് വിവരിച്ചത്. അക്ഷയുടെ ഈ പെരുമാറ്റം അന്വേഷണ സംഘത്തെ ശെരിക്കും ഞെട്ടിച്ചിരുന്നു. ഒടുവില്‍, ജയിലില്‍ പോകേണ്ട ഘട്ടം വന്നപ്പോഴേക്കും ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ വിങ്ങിപ്പൊട്ടി. മുഖംപൊത്തി ഏങ്ങിക്കരഞ്ഞു. കുറ്റസമ്മതമെല്ലാം നിഷേധിച്ച്‌ താന്‍ നിരപരാധിയാണെന്നും തനിക്കൊന്നുമറിയില്ലെന്നും പുലമ്പി.

തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി റിമാന്റ് റിപ്പോര്‍ട്ടുമായി മജിസ്ട്രേട്ടിന്റെ വസതിയിലേക്ക് പുറപ്പെടുമ്പോൾ താന്‍ ജയിലിലാകുമെന്ന് മനസിലാക്കിയതോടെയാണ് അമ്മയുടെ ജീവനെടുത്ത കൊലയാളി പൊട്ടിക്കരഞ്ഞത്.

അമ്പലമുക്ക് മണ്ണടി ലെയിന്‍ ബി 11, ദ്വാരകയില്‍ ദീപ അശോകിനെ (45) കൊലപ്പെടുത്തി മൃതദേഹം കത്തിച്ച്‌ തെളിവില്ലാതാക്കിയ കേസില്‍ അറസ്റ്റിലായ മകന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അക്ഷയിനെ ഇന്നലെ റിമാന്റ് ചെയ്തു. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കസ്റ്റഡിയില്‍ വിട്ടുകിട്ടിയശേഷം വീട്ടിലും നാലാഞ്ചിറയിലെ ഐസ്ക്രീം പാര്‍ലറിലുമെത്തിച്ച്‌ തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്‍ജിനീയറിംഗ് പുനഃപരീക്ഷ പരിശീലനത്തിന് പണം നല്‍കാത്തതും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കങ്ങളുമാണ് ക്രിസ്മസ് ദിനത്തില്‍ ഉച്ചകഴിഞ്ഞ് ദീപയെ തൊഴിച്ച്‌ വീഴ്ത്തിയ ശേഷം ബെഡ്ഷീറ്റ് തലയ്ക്ക് മുകളിലൂടെയിട്ട് മൂടി മുഖവും കഴുത്തും ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ കാരണമായത്.

ദീപ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് നാട്ടിലെത്തിയ അശോകനും മകള്‍ അനഘയും പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെത്തി അക്ഷയിനെ കണ്ടിരുന്നു. അവരോടും താന്‍ നിരപരാധിയാണെന്നും തനിക്ക് ഇതേപ്പറ്റി ഒന്നും അറിയില്ലെന്നും പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. അമ്മയെ കാണാനില്ലെന്ന് ക്രിസ്മസ് ദിനത്തില്‍ രാത്രി അനഘയെ അറിയിച്ചിരുന്ന അക്ഷയ് അടുത്തദിവസം തനിക്ക് അബദ്ധം സംഭവിച്ചുവെന്ന് സന്ദേശമയച്ചത് കൂടി മറന്ന നിലയിലായിരുന്നു അച്ഛനും സഹോദരിക്കും മുന്നില്‍ അക്ഷയ് സംസാരിച്ചത്.

എന്നാല്‍, കൊല നടന്ന വീട്ടില്‍ അശോകനെയും അനഘയേയുമെത്തിച്ച പൊലീസ് കൊലപ്പെടുത്തിയ സ്ഥലവും രീതിയും മൃതദേഹം കത്തിച്ചിരിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി കാര്യങ്ങള്‍ വിശദീകരിച്ചതോടെ മറ്റ് സാഹചര്യതെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ അവര്‍ക്ക് കാര്യങ്ങള്‍ ബോദ്ധ്യമായി. അമ്മ മരിച്ച കേസില്‍ പൊലീസ് പിടികൂടിയ തന്നെ കേസെടുത്തശേഷം ജാമ്യത്തില്‍ വിടുമെന്നായിരുന്നു അക്ഷയ് കരുതിയിരുന്നത്. ഇതിന് വിരുദ്ധമായി റിമാന്റ് ചെയ്യപ്പെടുമെന്നും ജയിലില്‍ കിടക്കേണ്ടിവരുമെന്നും അവസാന നിമിഷം മനസിലാക്കിയപ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് വിങ്ങിപ്പെട്ടിയത്.

'താന്‍ എല്ലാം പറഞ്ഞില്ലേ, ഇനി എന്നെ വിട്ടുകൂടെ , എനിക്ക് വീട്ടില്‍ പോകണം..' ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ ഇയാള്‍ പൊലീസിനോട് കെഞ്ചുകയും ചെയ്തു. അമ്മയ്ക്കൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന ഫോണും കൊലപാതകത്തിനുപയോഗിച്ച ബെഡ് ഷീറ്റുമെല്ലാം അക്ഷയ് ചുട്ട് ചാമ്പലാക്കി. കുടുംബ പ്രശ്നങ്ങള്‍ നീറിപുകഞ്ഞിരുന്ന വീട്ടില്‍ അച്ഛനും അമ്മയും തമ്മിലുള്ള പിണക്കവും അമ്മയുടെ തന്നിഷ്ട പ്രകാരമുള്ള ജീവിതവും അച്ഛനെയും മക്കളെയും കൂസാത്ത പ്രകൃതവുമൊക്കെയാണ് പേരൂര്‍ക്കട അമ്പലമുക്കിലെ ദ്വാരക വീടിനെ ദുര്‍മരണത്തിന്റെ ചുടലക്കളമാക്കി മാറ്റിയത്.

അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ അമ്മ എല്‍.ഐ.സി അഡ്വൈസറായി തുടര്‍ന്നതും അമ്മയുടെ ഫോണ്‍ ബന്ധങ്ങളും ജീവിതത്തിന്റെ സ്വസ്ഥത നശിപ്പിച്ചപ്പോള്‍ അമ്മയ്ക്കൊപ്പം അക്ഷയ് അമ്മയുടെ ഫോണും ചുട്ട് ചാമ്പലാക്കി. ഇതില്‍ റെക്കോഡ് ചെയ്തിരുന്ന അമ്മയും പുരുഷ സുഹൃത്തും തമ്മിലുള്ള ഒരു സംഭാഷണം അക്ഷയ് കേള്‍ക്കാനിടയാകുകയും ഇത് സഹോദരിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെയാണ് ദീപയോട് കുടുംബത്തിന്റെ അനിഷ്ടത്തിനിടയാക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭര്‍ത്താവ് അശോകുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്താതിരുന്ന ദീപയുമായി മകള്‍ക്കുണ്ടായിരുന്ന മാനസിക ബന്ധവും അതോടെ താറുമാറായി.

ഫോണാണ് അമ്മയ്ക്ക് തങ്ങളോടുള്ള സ്നേഹം നഷ്ടപ്പെടുത്തിയതെന്ന പകയാണ് ഫോണും കത്തിക്കാന്‍ അക്ഷയിനെ പ്രേരിപ്പിച്ചത്. ദീപയെ ശ്വാസം ഞെരിച്ച്‌ കൊല്ലാനുപയോഗിച്ച ഷീറ്റ് , മറ്റ് ഏതാനും തുണികള്‍, ഹാളിലുണ്ടായിരുന്ന കാര്‍പ്പറ്റ് തുടങ്ങിയവയും തെളിവുകള്‍ നശിപ്പിക്കാനായി അക്ഷയ് ചാമ്പലാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (51 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (56 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends