പിണറായി വിജയനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി.ബി.ഐ നല്‍കിയ അപ്പീലില്‍ പറയുന്നു, മന്ത്രി അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് കരാര്‍ ഒപ്പിടാനാകില്ല

ലാവ്‌ലിന്‍കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയല്‍ നല്‍കിയ അപ്പീല്‍ അടുത്തമാസം 10ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുണ്ടെന്നാണ് സി.ബി.ഐ നല്‍കിയ അപ്പീലില്‍ പറയുന്നു. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് കരാര്‍ ഒപ്പിടാനാകില്ലെന്നും ഇടപാട് നടത്താനാവില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു. 2017 ആഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി അടക്കമുള്ള പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ വൈകിയാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്. ഇതിനെതിരെ കാലാവധി കഴിഞ്ഞ് ഡിസംബര്‍ 20നാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ വൈകിയതിനാല്‍ പരിഗണിക്കണമോ എന്ന് അന്ന് കോടതി തീരുമാനിക്കും.
ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസ്. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് കേസിലെ പ്രധാന ആരോപണം. കരാര്‍ ഒപ്പിട്ട സമയത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ പ്രതിയായില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് പിണറായിയെ കേസില്‍ കുടുക്കിയതെന്നും അദ്ദേഹത്തിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് കുറ്റവിമുക്തനാക്കിയത്.
1995 ആഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാര്‍ത്തികേയനാണ് എസ്.എന്‍.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ച്ചത്. പിന്നീട് എസ്.എന്‍.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
https://www.facebook.com/Malayalivartha


























