പൂമ്പാറ്റ,ഗേ സെക്സ് ഗ്രൂപ്പുകൾ വഴി 14വയസിന് താഴെയുള്ള കുരുന്നുകളുടെ ദൃശ്യങ്ങൾ ഷറഫലി കൈമാറിയിരുന്നത് ഏഴായിരത്തോളം പേര്‍ക്ക്...

സാമൂഹ്യ മാധ്യമമായ ടെലഗ്രാം വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പൂമ്പാറ്റ ഗ്രൂപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന്. അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്‍ കോക്കാടന്‍ ഷറഫലി ദിവസവും ദൃശ്യങ്ങള്‍ കൈമാറിയിരുന്നത് ഏഴായിരത്തോളം പേര്‍ക്ക്. വണ്ടൂര്‍ തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം സ്വദേശിയായ ഇയാളുടെ മൊെബെല്‍ഫോണും മെമ്മറി കാര്‍ഡും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.
സാമൂഹിക മാധ്യമങ്ങളില്‍ വിവിധ ഗ്രൂപ്പുകളുണ്ടാക്കിയാണു പ്രതി ദൃശ്യങ്ങളും ഓണ്‍െലെന്‍ വെബ് സൈറ്റുകളുടെ ലിങ്കുകളും അയച്ചുകൊടുത്തിരുന്നത്. 51 അക്കൗണ്ടുകളിലൂടെ ദൃശ്യങ്ങള്‍ കൈമാറി. 14 നു താഴെയുള്ള കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളാണ് ഇതിലേറെയും. ഇവ കൈമാറാന്‍ പണം വാങ്ങിയതായും സൂചനയുണ്ട്. പ്രതിയുടേയും രക്ഷിതാക്കളുടേയും ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
സ്മാര്‍ട്ട് ഫോണില്‍ സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രതി വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത്. തുടര്‍ന്ന് സൈബര്‍ഡോം ഐ.ജി.യുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി: എം.പി മോഹനചന്ദ്രന്റെ കീഴില്‍ വണ്ടൂര്‍ സി.ഐ: വി.ബാബുരാജ്, എസ്.ഐ: പി.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷറഫലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha


























