Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വയറ്റിൽ ഉപകരണങ്ങൾ ഇട്ട് തുന്നുന്ന ഡോക്ടറുടെ തത്സ്വരൂപം സമരം ചെയ്യുന്ന ഡോക്ടർമാർ അറിയുന്നുണ്ടോ?

29 DECEMBER 2017 03:29 PM IST
മലയാളി വാര്‍ത്ത

പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ പി ജി ഡോക്ടർമാർ സമരം ആരംഭിച്ചിരിക്കെ നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഒരു ഡോക്ടർ നടത്തിയ ക്രൂരത സംസ്ഥാനത്തെ ഞെട്ടിച്ചു. കേരള ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകിയ ഡോക്ടറാണ് ഒരു പാവപ്പെട്ട സ്ത്രിയെ കൊന്നത്. സമരം ചെയ്യുന്ന ഡോക്ടർമാരും പെൻഷന് പ്രായം വർദ്ധിപ്പിച്ച സർക്കാരും ഇതൊക്കെ അറിയുന്നുണ്ടോ എന്ന് സംശയമാണ്.

വ്യാഴാഴ്ചയാണ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട ഗീതു പ്രസവത്തിനു ശേഷം മരിച്ചത്. സിസേറിയന് ശേഷമായിരുന്നു സംഭവം. അമ്മയെയും കുഞ്ഞിനെയും സിസേറിയന് ശേഷം വാർഡിലേക്ക് മാറ്റി. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഗീതുവിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. മൂന്നു മണിയോടെ ഗീതു മരിച്ചു. നാലു മണിക്കാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് വനിതാ ഗൈനക്കോളജി ഡോക്ടറെ തീയേറ്ററിൽ നിന്നും മാറ്റി.

ഇത്രയും സാധാരണ സംഭവങ്ങൾ. ജീവൻ ആരുടെയും കൈയിലല്ല. ചിലപ്പോൾ ചികിത്സിക്കുന്ന ഡോക്ടർക്ക് തന്നെ ഒന്നും ചെയ്യാൻ കഴിയണമെന്നില്ല. എന്നാൽ ഗീതുവിനെ ചികിത്സിച്ച ഡോക്ടർ ആൾ ചില്ലറക്കാരിയല്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇതേ ഡോക്ടർ ഒരു ശസ്ത്രക്രിയ നടത്തി. നെടുമങ്ങാട് സ്വദേശിനിക്കായിരുന്നു ശസ്ത്രക്രിയ. സംഭവം വിജയകരമായി പൂർത്തിയാക്കി രോഗിയെ വാർഡിലേക്ക് മാറ്റിയപ്പോൾ ഡോക്ടറുടെ കൈയിലുണ്ടായിരുന്ന ടവൽ ക്ലിപ്പ് കാണുന്നില്ല. എല്ലായിടത്തും പരതി. ഒരിടത്തും ഇല്ല. ഡോക്ടർ രോഗിയുടെ അടുത്തെത്തി. വേദനയിൽ പുളയുന്ന രോഗിയെ കണ്ടപ്പോൾ കാര്യം മനസിലായി. ഉടനെ മെഡിക്കൽ കോളേജിലേക്കയച്ചു. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ ടേബിളിൽ എത്തിച്ച് രണ്ടാമതും ശസ്ത്രക്രിയ നടത്തി. അതാ ഇരിക്കുന്നു വയറിൽ ടവൽ ക്ലിപ്പ്.

സംഭവം വാർത്തയായി. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 50,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. വിധിക്കെതിരെ ഡോക്ടർ ഹൈക്കോടതിയിൽ പോയി. ടവൽ ക്ലിപ്പ് വയറിൽ കുരുങ്ങിയത് മനസിലാക്കിയതിനാൽ 50,000 രൂപ ഡോക്ടറുടെ ശമ്പളത്തിൽ നിന്നും ഈടാക്കാനുള്ള വിധി ഹൈക്കോടതി മരവിപ്പിച്ചു. എന്നാൽ കമ്മീഷൻ ഉത്തരവ് അനുസരിച്ച് തുക സർക്കാർ നൽകി.

ഗീതുവിന്റെ വയറിൽ എന്താണ് കുടുങ്ങിയതെന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ അറിയാൻ കഴിയൂ. ഏതായാലും നിർദ്ദനരായ രോഗികളെ ഇത്തരത്തിൽ വട്ടംചുറ്റിക്കുന്ന ഡോക്ടർമാരെ കുറിച്ച് ജനം അറിയണം. അറിഞ്ഞേ മതിയാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (50 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (55 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends