Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

1994ലെ മെഡിക്കല്‍ ഫെസിലിറ്റി റൂള്‍സിറ്റിന്റെ പരിധിയില്‍ പഴംപൊരിയും പൊറോട്ടയും വരില്ല, അതിനാല്‍ മന്ത്രി അനധികൃതമായി വാങ്ങിയ പണം തിരികെ നല്‍കണം

29 DECEMBER 2017 03:22 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുണ്ട്മുറുക്കി ഉടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം തൃശൂര്‍ ജില്ലാസമ്മേളനത്തില്‍ ആഹ്വാനം ചെയ്തത് മന്ത്രിമാര്‍ക്കും ബാധകമല്ലേ? കേന്ദ്രകമ്മിറ്റി അംഗവും ആരോഗ്യമന്ത്രിയുമായ കെ.കെ ഷൈലജ ടീച്ചറുടെ ഭര്‍ത്താവും റിട്ടേഡ് അധ്യാപകനുമായ ഭാസ്‌ക്കരന്‍ ആശുപത്രിയില്‍ കിടന്ന വകയില്‍ 7190 രൂപയുടെ ബില്ലാണ് മന്ത്രി റീ ഇമ്പേഴ്‌സ് ചെയ്തത്. പൊറോട്ട ഒരെണ്ണത്തിന് 16 രൂപ, ദോശ 13 രൂപ, ചായ 25 രൂപ, ഉള്ളിവട 390 രൂപ, കഞ്ഞി 90 രൂപ, പഴം പൊരി 30 രൂപ. പഴംപൊരി എങ്ങനെ ഔഷധമാകും ആരോഗ്യമന്ത്രി? സംശയം വിവരാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഡി.ബി ബിനുവിന്റേതാണ്. മാതൃഭൂമി ചാനല്‍ നടത്തിയ പ്രൈംടൈം ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

1994ലെ മെഡിക്കല്‍ ഫെസിലിറ്റി റൂള്‍സിറ്റിന്റെ പരിധിയില്‍ പഴംപൊരിയും പൊറോട്ടയും വരില്ല. അതിനാല്‍ ആരോഗ്യമന്ത്രി അനധികൃതമായാണ് ബില്ല് തുക എഴുതിയെടുത്തതെന്നും ഡി.ബി ബിനു ആരോപിച്ചു. മന്ത്രിമാര്‍ക്ക് പണം ചെലവഴിക്കുന്നതിനും മറ്റും യാതൊരു നിയന്ത്രണവും പരിശോധനയും ഇല്ല. കാരണം സംസ്ഥാനത്ത് അത്തരത്തിലുള്ള ചട്ടമാണ് നിലനില്‍ക്കുന്നത്. 1994ല്‍ പി.പി തങ്കച്ചന്‍ സ്പീക്കറായിരുന്ന കാലത്താണ് മെഡിക്കല്‍ ഫെസിലിറ്റി റൂള്‍ നടപ്പാക്കിയത്. അന്ന് കണ്ണടവാങ്ങാന്‍ അയ്യായിരം രൂപയായിരുന്നു അനുവദിച്ചിരുന്നത്. 

വക്കംപുരുഷോത്തമന്‍ സ്പീക്കറായപ്പോള്‍ പരിധി കുറയ്ക്കാന്‍ നോക്കി. നടപ്പായില്ല. ജി.കാര്‍ത്തികേയന്‍ സ്പീക്കറായപ്പോള്‍ കണ്ണാടി വാങ്ങാനുള്ള അലവന്‍സ് പതിനായിരമായി ഉയര്‍ത്തി. ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ സര്‍ക്കാര്‍ ആശുപത്രികളെ നന്നാക്കാന്‍ ഓടി നടക്കുകയാണ്. ടീച്ചര്‍ 28800 രൂപയുടെ കണ്ണടയാണ് സ്വകാര്യസ്ഥാപനത്തില്‍ നിന്ന് വാങ്ങിയതെന്നും ഡി.ബി ബിനു വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ചട്ടം അനുസരിച്ചാണ് ഇത്രയും തുക കൈപ്പറ്റിയതെന്ന് പറഞ്ഞ് മന്ത്രി തടിതപ്പുമോ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചികില്‍സ ചെലവിനത്തില്‍ തോമസ് ചാണ്ടി ഒരു കോടി 94 ലക്ഷം രൂപയാണ് എഴുതിയെടുത്തത്. ധനാഢ്യനാ തോമസ് ചാണ്ടിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ഇത് കൊടുത്തത്. അന്ന് എല്‍.ഡി.എഫ് എതിര്‍ത്തില്ല. ഒരു വര്‍ഷം നിയമസഭ കൂടാന്‍ ഒരു കോടി രൂപയേ ചെലവാകൂ എന്നോര്‍ക്കണം. തോമസ് ചാണ്ടി മന്ത്രിയായ ശേഷമുള്ള മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ബില്ലിന്റെ കണക്കുകള്‍ പുറത്ത് വിടരുതെന്ന് അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും ഡി.ബി ബിനു ചൂണ്ടിക്കാട്ടി. പൊതുഭരണവകുപ്പാണ് മന്ത്രിമാരുടെ മെഡിക്കല്‍ ബില്‍ അടക്കമുള്ള കാര്യങ്ങള്‍ നോക്കുന്നത്. എം.എല്‍.എമാരുടേത് നിയമസഭാ സെക്രട്ടറിയേറ്റും. മന്ത്രിമാരുടെ കാര്യത്തില്‍ യാതൊരുവിധ പരിശോധനകളും നടക്കുന്നില്ലെന്നും ബിനു ചൂണ്ടിക്കാട്ടി.മന്ത്രിമാരായ ശേഷവും അതിന് മുമ്പും ഉണ്ടായിരുന്ന ജീവിത ചെലവിറ്റിന്റെ കണക്കുകളെ കുറിച്ച് ധവളപത്രം ഇറക്കണമെന്ന് അവതാരകനായ വേണു ആവശ്യപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (50 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (55 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends