ശസ്ത്രക്രീയാ ഉപകരണം വയറ്റിലിട്ട് തുന്നിയ ഗൈനക്കോളജിസ്റ്റിന്റെ പിഴവില്‍ യുവതി മരിച്ചു

ഒരു വര്‍ഷം മുമ്പ് ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കിടയില്‍ ഉപകരണം വയറിലിട്ട് തുന്നിയ വനിതാ ഗൈനക്കോളജിസ്റ്റ് വ്യാഴാഴ്ച നടത്തിയ സിസേറിയനെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. വിദഗ്ദധ ഡോക്ടര്‍മാരുടെ പാനലിന് രൂപം നല്‍കി യുവതി മരിക്കാനിടയായ സാഹചര്യം അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കാനും കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യുവതി മരിക്കാനിടയായ സാഹചര്യം അനേ്വഷിച്ച് വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നെടുമങ്ങാട് മന്നൂര്‍ക്കോണം ഒഴിവെറിഞ്ഞമൂല കെ.പി ഹൗസില്‍ സുമേഷിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സിസേറിയന് ശേഷം വാര്‍ഡിലേക്ക് മാറ്റിയ ഗീതുവിന് ഉച്ചയോടെ അസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മരിച്ചു.
ശസ്ത്രക്രിയക്കിടയില്‍ ഉപകരണം വയറിലിട്ട് തുന്നിയ ഡോക്ടര്‍ തന്നെയാണ് ഗീതുവിനും ശസ്ത്രക്രിയ നടത്തിയതെന്ന വസ്തുത പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. നേരത്തെയുണ്ടായ സംഭവത്തില്‍ ഡോക്ടറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഡോക്ടര്‍മാരുടെ സമൂഹം അവരെ നിയമനടപടികളില്‍ നിന്നും രക്ഷിക്കുകയായിരുന്നെന്ന് ഉത്തരവില്‍ പറയുന്നു. ചികിത്സാ പിഴവിന്റെ പാരമ്പര്യം ഡോക്ടര്‍ക്കുള്ളതിനാല്‍ പുതിയ സംഭവം വിശദമായി അനേ്വഷിക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. ഉപകരണം വയറില്‍ കുടുങ്ങിയ തൊളിക്കോട് സ്വദേശിനി ലൈലാബീവിക്ക് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ 50,000 രൂപ നഷ്ടപരിഹാരമായി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























