ആര്‍.എസ്.എസ് ആക്രമണത്തില്‍ വെട്ടേറ്റ സാജുവിന്റെ നില ഗുരുതരമായി തുടരുന്നു

ബുധനാഴ്ച രാത്രി ആര്‍.എസ്.എസ് അക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ച സി.പി.എം പ്രവര്‍ത്തകനും ശ്രീകാര്യം സ്വദേശിയുമായ സാജുവിനെ (50) അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ന്യൂറോ സര്‍ജറി ട്രോമ ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ നീര് വര്‍ദ്ധിച്ച കാരണം സ്ഥിതി മോശമായിരുന്നു. ന്യൂറോ സര്‍ജറി വിഭാഗം, അസ്ഥിരോഗ വിഭാഗം, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം എന്നിവ സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്.തച്ചോറിലെ ശസ്ത്രക്രിയക്കൊപ്പം കൈയ്യിലേയും കാലിന്റേയും ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം സാജുവിനെ ന്യൂറോ സര്‍ജറി ട്രോമ ഐസിയുവിലേക്ക് മാറ്റി.
വഞ്ചിയൂര്‍ ഏര്യാകമ്മിറ്റി അംഗമായ സാജുവിനെ വൈക്കിലെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ശ്രീകാര്യത്തിന് അടുത്ത് വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അതിന്റെ പ്രതികാരമാണ് സാജുവിനെ നേരെയുള്ള ആക്രമണമെന്ന് സി.പി.എം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























