ഏഴ്കോടി രൂപ വിലമതിക്കുന്ന ചന്ദനം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി
തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏഴ്കോടി രൂപ വിലമതിക്കുന്ന 400 കിലോ ചന്ദനം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മുട്ടത്തറയിലെ അഞ്ചുവീടുകളില്‍ നിന്നാണ് ചന്ദനത്തടി പിടികൂടിയത്. ഫര്‍ണിച്ചര്‍ നിര്‍മാണത്തിന്റെ മറവിലാണ് ചന്ദനത്തടികള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ വിഗ്രഹങ്ങളും നിര്‍മ്മിക്കുന്നുണ്ട്. ചന്ദനം കൊണ്ടുണ്ടാക്കിയ വിഗ്രഹങ്ങളും പിടികൂടിയ ചന്ദനത്തടിയില്‍ ഉള്‍പ്പെടുന്നു.
തിരുവനന്തപുരം ഡിഎഫ്ഒ ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചന്ദനത്തടികള്‍ പിടികൂടിയത്. വനംവകുപ്പ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha