പുതുവര്‍ഷത്തെ വരവേറ്റ് ഇന്ന് സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടും
പുതുവര്‍ഷത്തെ വരവേറ്റ് ആകാശത്ത് ചൊവ്വാഴ്ച സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടും. ചന്ദ്രന് ഭൂമിക്ക് ഏറ്റവും അടുത്തുവരുകയും ഇതിന്റെ ഫലമായി വലുപ്പത്തിലും തിളക്കത്തിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതാണ് സൂപ്പര്‍മൂണ്‍. സാധാരണ കാണുന്നതിനെക്കാള്‍ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലുണ്ടാകും ഇന്നത്തെ ചന്ദ്രന്.
ഭൂമിയുടെ പ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യരശ്മികള്‍ വന്നുവീണ് ചുവപ്പുനിറവും ചന്ദ്രനുണ്ടാകുമെന്ന് വാനനിരീക്ഷകര്‍ അറിയിച്ചു. ഇതു കൂടാതെ ജനുവരി 31ന് വീണ്ടുമൊരു പൂര്‍ണചന്ദ്രനും പ്രത്യക്ഷപ്പെടും. ഒരുമാസം രണ്ട് പൂര്ണചന്ദ്രന് സാന്നിധ്യമറിയിക്കുന്നതിനാല്‍ 31ലെ പൂര്ണചന്ദ്രന് 'നീലചന്ദ്രന്‍'(ബ്ലൂ മൂണ്‍) ആയിരിക്കും.
ചൊവ്വാഴ്ചത്തെ പൂര്ണചന്ദ്രന് ധനുമാസത്തിലെ തിരുവാതിരയാണെന്ന പ്രത്യേകത കൂടിയുണ്ട്. 2015 ജൂലൈയിലാണ് അവസാനമായി ബ്ലൂമൂണ്‍ പ്രതിഭാസം ഉണ്ടായത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് ശക്തമായ തിരമാലക്ക് സാധ്യതയുള്ളതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha