Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മോഹന്‍ലാല്‍ കാട്ടിക്കൂട്ടിയ വീര പരാക്രമങ്ങളില്‍ വെട്ടിലായി സത്യന്‍ അന്തിക്കാട്... എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും മോഹന്‍ലാല്‍ തന്നെ

02 JANUARY 2018 10:03 AM IST
മലയാളി വാര്‍ത്ത

സത്യന്‍ അന്തിക്കാടും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ മോഹന്‍ലാന്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ കാണുന്ന ആ കുസൃതിക്കുടുക്ക തന്നെയാണ് ജീവിതത്തിലും മോഹന്‍ലാല്‍ എന്നാണ് സത്യന്‍ അന്തിക്കാടിന്റെ വിലയിരുത്തല്‍. പലപ്പോഴും മോഹന്‍ലാല്‍ ഫോണിലൂടെയും അല്ലാതെയും സത്യന്‍ അന്തിക്കാടിനെ പറ്റിക്കാറുണ്ട്. 2016 മനോരമ ന്യൂസ്‌മേക്കര്‍ പുരസ്‌കാര ചടങ്ങിനിടെയാണ് സത്യന്‍ അന്തിക്കാട് ആ സംഭവത്തെപ്പറ്റി മനസ്സുതുറന്നത് വീണ്ടും വൈറലാകുകയാണ്.

ഭയങ്കര കുറുമ്പനാണ് മോഹന്‍ലാല്‍. ഒരു കഥാപാത്രമോ സന്ദര്‍ഭമോ മനസ്സില്‍വച്ചുകൊണ്ടുപോകുന്ന വ്യക്തിയല്ല മോഹന്‍ലാല്‍. എന്നാല്‍ ജീവിതത്തില്‍ മോഹന്‍ലാല്‍ തിരിച്ചാണ്. എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും മോഹന്‍ലാല്‍ തന്നെ.

നാടോടിക്കാറ്റ് റിലീസ് ചെയ്ത സമയം. അന്തിക്കാട് ഞാന്‍ അന്ന് താമസിച്ചിരുന്ന വീട്, റോഡില്‍ നിന്നും ഒരു ഇടവഴി കയറി വേണം എത്താന്‍. വൈകിട്ട് വരാന്തയില്‍ ഇരിക്കുമ്പോള്‍ ദൂരെ നിന്നും മോഹന്‍ലാലിനെപ്പോലൊരാള്‍ ആ ഇടവഴിയിലൂടെ വരുന്നു. അടുത്തുവന്നപ്പോള്‍ മനസിലായി അത് മോഹന്‍ലാലും കൂടെയുള്ളത് സെഞ്ചുറി ഫിലിംസിലെ കൊച്ചുമോനും ആണെന്ന്. 

ഞാന്‍ ആദ്യം ആലോചിച്ചത് ആരും കണ്ടില്ല എന്നാണ്, ഇത്രയും പ്രശസ്തനായൊരു താരം അന്തിക്കാട് പോലൊരു ഗ്രാമത്തിലേക്ക് കൂസലില്ലാതെ കയറിവരുകയാണ്. വീട് എങ്ങനെ കണ്ടുപിടിച്ചെന്ന് ചോദിച്ചപ്പോള്‍ ലാല്‍ പറഞ്ഞു, കൈ വച്ച് മുഖം മറച്ചൊക്കെയാണ് ചോദിച്ച് വന്നതെന്ന്. എനിക്ക് വലിയ സന്തോഷമായി.

ഞാന്‍ വെറുതെ ഒരുകാര്യത്തിനല്ല വന്നതെന്നും കാറില്‍ ഒരു വ്യക്തി ഇരിപ്പുണ്ടെന്നും അദ്ദേഹം കൊലക്കേസില്‍ പ്രതിയാണെന്നും മോഹന്‍ലാല്‍ എന്നോട് പറഞ്ഞു. തനിക്ക് നേരിട്ട് പരിചയമില്ലെന്നും സിനിമയിലെ ഏതോ നിര്‍മ്മാതാവാണെന്നും കുറച്ചു ദിവസത്തേക്ക് ഇദ്ദേഹത്തെ ഒളിപ്പിക്കണമെന്നും ലാല്‍ പറയുകയാണ്. ഒളിപ്പിക്കില്ലെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ലാലിനോട് ഇതെങ്ങനെ പറയുമെന്നായിരുന്നു എന്റെ ആകുലത. അങ്ങനെ ഒരര മണിക്കൂര്‍ നേരം എന്നെ മുള്‍മുനയില്‍ നിര്‍ത്തി.

ഈ വീട്ടില്‍ പറ്റില്ലെങ്കില്‍ ചേട്ടന്റെ വീട്ടില്‍ താമസിപ്പിക്കൂ, അല്ലെങ്കില്‍ വീട്ടിലെ പണിക്കാരനാക്കൂ എന്നൊക്കെയാണ് ലാല്‍ പറയുന്നത്. അപ്പോഴേക്കും ആളുകളൊക്കെ വരാന്‍ തുടങ്ങി. അവസാനം കൊച്ചുമോന്റെ മുഖത്തെ ചിരികണ്ടിട്ടാണ് പറ്റിച്ചതാണെന്ന് എനിക്ക് മനസ്സിലായത്. ഇത് ഒന്നല്ല ഓരോ തവണയും. ചിലപ്പോള്‍ ഫോണ്‍ വിളിച്ചാകും ലാല്‍ പറ്റിക്കുക.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിന് തൊട്ട്മുന്‍പുള്ള സമയം. ഒരു പരിപാടിയില്‍ പങ്കെടുത്തു കഴിഞ്ഞ് ഞാന്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുകയാണ്. അപ്പോഴാണ് ഒരുഫോണ്‍കോള്‍. മറുതലയ്ക്കല്‍ കേട്ടുപരിചയുമുള്ള ശബ്ദമാണ്. 

ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിേലക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്. എനിക്ക് മനസ്സിലായി ഇത് മോഹന്‍ലാല്‍ ആണെന്ന്. പിണറായി സഖാവ് എന്നെ വിളിക്കേണ്ട കാര്യമിലല്ലോ?

ആദ്യം ഞാന്‍ ഞെട്ടി. ഇത് സത്യമാണോ എന്ന് സംശയിച്ചു. മോഹന്‍ലാല്‍ ഇത്തരത്തില്‍ പലതവണ വിളിച്ച് പറ്റിച്ചിട്ടുള്ളതാണ്. ഇത് ലാലിന്റെ പണിയാണെന്ന് ഉറപ്പിച്ചു. ഒന്നു വച്ചിട്ട് പോ മോനേ, നിന്റെ വേല ഇനി നടക്കില്ല. എന്നുപറയാനാണ് തോന്നിയത്. എന്നാലും എവിടംവരെ പോകുമെന്ന് നോക്കാെമന്നായി. ഒടുവില്‍ തീര്‍ച്ചയായും എത്താം സഖാവേ എന്നുപറഞ്ഞ് ഞാന്‍ ഫോണ്‍വച്ചു. 

സാധാരണ ഇങ്ങനെ പറ്റിച്ചതിന് ശേഷം ഉടന്‍ ലാല്‍ വിളിക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോള്‍ അങ്ങോട്ട് തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലായി പിന്നീട് ഞാന്‍. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മോഹന്‍ലാലിന്റെ കോള്‍ വരുന്നില്ല. എന്നാല്‍ അങ്ങോട്ട് വിളിച്ച് രണ്ടുപറയമെന്ന് കരുതി ലാലിനെ വിളിച്ചു. ഭാവഭേദങ്ങളില്ലാതെ ലാല്‍ ഫോണെടുത്തു. എന്താ സത്യേട്ടാ എന്നൊരു ചോദ്യം. 

ഇനിയും പറ്റിക്കാന്‍ നോക്കണ്ട, നീ അല്ലേ പിണറായി സഖാവിന്റെ പേരും പറഞ്ഞ് കുറച്ച് മുന്‍പ് എന്നെ വിളിച്ചത്. നീ ആണെന്ന് അറിഞ്ഞോണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ലാലിന്റെ മറുപടിയിലാണ് പിന്നെ ചിത്രം മാറിമറിയുന്നത്. പിണറായി സഖാവ് എന്നെയും വിളിച്ചിരുന്നു.

ചടങ്ങില്‍ ക്ഷണിക്കപ്പെടേണ്ട സംസ്‌കാരികപ്രവര്‍ത്തകരെ അദ്ദേഹം നേരിട്ട് ക്ഷണിച്ചതാണ്. എന്നെ വിളിച്ചത് സാക്ഷാല്‍ പിണറായി വിജയനാണെന്ന കാര്യം അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത്. എന്റെ മഹാഭാഗ്യത്തിനാണ് ഒന്നും പറയാതിരുന്നത്. പോടാ പോയി പണിനോക്കടാ എന്നൊക്കെ പറഞ്ഞിരുന്നെങ്കില്‍ ഇവിടെ ഇങ്ങനെ ഇരിക്കാന്‍ കഴിയില്ലായിരുന്നു.സത്യന്‍ അന്തിക്കാട് പറഞ്ഞു. ലാലാണെന്ന് കരുതി അപ്പോള്‍ വല്ലതും വിളിച്ചു പറഞ്ഞിരുന്നാലുള്ള അവസ്ഥയോര്‍ത്ത് സത്യന്‍ അന്തിക്കാട് ഇപ്പോഴും ഇടയ്ക്ക് ഞെട്ടാറുണ്ടത്രേ. പണ്ട് ദാസന്‍ വിജയനോട് പറഞ്ഞത് ഒന്നുതിരിച്ചാലോചിച്ചാല്‍ മതിയാകും. അപ്പോള്‍ നീ അങ്ങനെ ചെയ്യാഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഈ കേസില്‍ നീ ഒറ്റപ്പെട്ടുപോയേനെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends