Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം പുതിയ സമിതിയായ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ഐ.എം.എയുടെ പ്രതിഷേധം; സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു മണിക്കൂറും സ്വകാര്യ ആശുപത്രികളില്‍ 12 മണിക്കൂറും പ്രവര്‍ത്തിക്കില്ല

02 JANUARY 2018 10:23 AM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം പുതിയ സമിതിയായ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍(എന്‍.എം.സി.) കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധത്തില്‍ വലഞ്ഞ് ജനങ്ങള്‍. എല്ലാ ആശുപത്രികളിലും വന്‍ തിരക്കാണ്. ആശുപത്രികളില്‍ ഒ പികള്‍ പ്രവര്‍ത്തിക്കാത്ത സ്ഥിതിയിലായിട്ടുണ്ട്. സംസ്ഥാനത്തെ ആശുപത്രികളില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ രാവിലെ 9 മുതല്‍ 10 മണി വരെയാണ് സമരം.

സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെല്ലാം ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രോഗികള്‍ ആശുപത്രികളിലെങ്ങും എത്തിയിട്ടുണ്ടെങ്കിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് രാവിലെ ആശുപത്രികളിലുള്ളത്. സീനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന്റെ സമയം കഴിഞ്ഞ് കയറുക എന്ന നയമാണ് സ്വീകരിച്ചിട്ടുള്ളത്. അതേ സമയം അത്യാഹിതം ഉള്‍പ്പെടെ ഒപി ഒഴികെ യുള്ള വിഭാഗങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത് ആശ്വാസമായിട്ടുണ്ട്. 

സമരത്തില്‍ പ്രധാന ആയുധം ഒപി ബഹിഷ്‌ക്കരണമാണ്. ഒരു മണിക്കൂര്‍ വരെ ബഹിഷ്‌ക്കരിക്കാനാണ് തീരുമാനം. അത്യാഹിതത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒപികള്‍ മിക്ക മെഡിക്കല്‍ കോളേജുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് രാവിലെ രാജ്ഭവന് മുന്നിലേക്ക് മാര്‍ച്ചും രണ്ടു ദിവസത്തെ നിരാഹാര സമരവും ഡോക്ടര്‍മാര്‍ പഌന്‍ ചെയ്തിട്ടുണ്ട്. എംബിബിഎസ് പാസ്സായ ശേഷവും ഡോക്ടറായി സേവനം ചെയ്യാന്‍ പുതിയ ഒരു പരീക്ഷ കൂടി എഴുതണമെന്ന് കൊണ്ടുവരാനിരിക്കുന്ന പുതിയ നിയമവും ഹോമിയോ, ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഒരു കോഴ്‌സ് കൂടി ചെയ്താല്‍ അലോപ്പതി ചികിത്സ നടത്താന്‍ അനുമതി നല്‍കാനുള്ള നീക്കവുമാണ് ഡോക്ടര്‍മാരുടെ വന്‍ പ്രതിഷേധത്തിന് കാരണമായി മാറിയിരിക്കുന്നത്. 

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയിരിക്കുന്ന രോഗികള്‍ക്ക് ഒ പി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. തൊട്ടടുത്ത അനേകം ജില്ലകളിലുള്ളവരും കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിക്കാറ്. അതിനിടയില്‍ ബോണ്ടിനെതിരേ പിജി ഡോക്ടര്‍മാരുടെ സമരം അവസാനിച്ചിട്ടുള്ളത് ആശ്വാസകരമാണ്. 

12 മണിക്കൂര്‍ പ്രതിഷേധത്തിനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ( ഐ.എം.എ.) ആഹ്വാനമെങ്കിലും രോഗികള്‍ കൂടിയ സാഹചര്യത്തില്‍ ഒരു മണിക്കൂറാക്കി ചുരുക്കുകയായിരുന്നു. സ്വകാര്യ പ്രാക്ടീസും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗത്തെ സമരത്തില്‍നിന്ന് ഒഴിവാക്കി. എന്‍.എം.സി. ബില്ലില്‍ അടങ്ങിയിട്ടുള്ള പൊതുജനാരോഗ്യ വിരുദ്ധമായ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്കു പിന്‍വാതില്‍ വഴി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കുക, സാധാരണക്കാര്‍ക്കു മെഡിക്കല്‍ പഠനം അപ്രാപ്യമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, എം.ബി.ബി.എസ്. ബിരുദധാരികള്‍ക്ക് എക്‌സിറ്റ് പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡോക്ടര്‍മാരെ സമാധാനമായി ജോലി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പ്രതിഷേധം.

ഐ.എം.എ. മെഡിക്കല്‍ സ്റ്റുഡന്റ്‌സ് നെറ്റ്‌വര്‍ക്ക്, കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ. തുടങ്ങിയ സംഘടനകളും പ്രതിഷേധത്തില്‍ പങ്കാളികളാകും. ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങിയ മറ്റുചികിത്സകള്‍ പരിശീലിക്കുന്നവര്‍ക്കു ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പതി ചികിത്സ നടത്താന്‍ അനുവദിക്കുന്നതാണു ബില്‍. ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്നതിനുള്ള അടിസ്ഥാനയോഗ്യത എ.ബി.ബി.എസ്. വേണമെന്നുള്ള നിബന്ധന ബില്‍ ഒഴിവാക്കുകയാണെന്നും ഐ.എം.എ. ആരോപിക്കുന്നു. കുറുക്കുവഴികളിലൂടെ മുറിെവെദ്യന്‍മാരെ സൃഷ്ടിച്ച് യോഗ്യതയില്ലാത്തവരെ ആധുനിക െവെദ്യശാസ്ത്രത്തിന്റെ വക്താക്കളാക്കാനുള്ള ശ്രമം തടയണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends