വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍
കണ്ണൂര്‍ മാഞ്ഞക്കാട്ട് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ രാത്രി വീട്ടിനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ തമിഴ്നാട്ടിലെ സേലം സ്വദേശികളായ മൂന്നുപേരെ ആല്ക്കോട് പോലീസ് അറസ്റ്റ് ചെയ്തു.
സി.ഐ. പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം സേലത്തുനിന്ന് വെണ്ട്രോട്ടിയിലെ വേണുവിന്റെ മകന് സഭാപതി (31), എളംപിളൈയിലെ സേവാകണ്ടയുടെ മകന് എസ്.ശെല്‍വം (27), പളനിയുടെ മകന് സിദ്ധരാജ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha